ഗുജറാത്ത്:യുവാവിന് വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച സംഭവത്തിൽ സ്ത്രീ ഉൾപ്പടെ ആറ് പേരടങ്ങുന്ന അന്യസംസ്ഥാന റാക്കറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പാലിയ ഗ്രാമത്തിലെ ജുനഗദിലാണ് സംഭവം. യുവാവിന്‍റെ ആഭരണങ്ങളും മൂന്ന് ലക്ഷം രൂപയും കൊണ്ട് യുവതിയും സംഘവും മുങ്ങുകയായിരുന്നു. ആന്ധ്ര യിൽ നിന്നുള്ള യുവതി വ്യാജപേരിൽ ഗുജറാത്തിൽ താമസിച്ചുവരികയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കൽ; ആറ് പേർ അറസ്റ്റിൽ
സ്ത്രീ ഉൾപ്പടെ ആറ് പേരടങ്ങുന്ന അന്യസംസ്ഥാന റാക്കറ്റിനെ രാജ്കോട്ടിലെ പൊപട്ട്പരയിൽ നിന്നാണ് പൊലിസ് പിടികൂടിയത്
വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കൽ; ആറ് പേർ അറസ്റ്റിൽ
യുവതിയും കൂട്ടാളികളായ ഭരത് രാജ്ഗോരെ, അനിരുദ്ധ് സിങ് എന്നിവർ ഗുജറാത്ത്, മധ്യ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലുള്ള മറ്റ് ചെറുപ്പക്കാരെയും പറ്റിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
രാജ്കോട്ടിലെ പൊപട്ട്പര ഭാഗത്ത് ഒളിവിൽ താമസിച്ചുവന്ന പ്രതികളെ വളരെ വിദഗ്ധമായാണ് പൊലീസ് പിടികൂടിയത്. പ്രതികളുടെ അറസ്റ്റിനുശേഷം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായതെന്ന് ജുനഗദ് പൊലിസ് സൂപ്രണ്ട് പ്രദീപ് സിങ് ജഡേജ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.