കേരളം

kerala

ETV Bharat / bharat

ആംബുലന്‍സ് വിളിച്ചിട്ടും എത്തിയില്ല : ഒടുവിൽ പ്രസവം ഉന്തുവണ്ടിയിൽ

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്.

woman gives birth to baby on hand cart in Dholpur  delivery of woman on handcart in Dholpur  ആംബുലൻസ് ക്ഷാമത്തിൽ ഡോൽപൂർ  രാജസ്ഥാനിൽ യുവതി ഉന്തുവണ്ടിയിൽ പ്രസവിച്ചു
ആംബുലൻസിന് വേണ്ടി കാത്തുനിന്നത് മണിക്കൂർ: ഒടുവിൽ പ്രസവം ഉന്തുവണ്ടിയിൽ

By

Published : Jan 12, 2022, 9:52 AM IST

Updated : Jan 12, 2022, 10:29 AM IST

രാജസ്ഥാൻ/ ഡോൽപൂർ : ഗർഭിണിയായ യുവതി ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന്, കുഞ്ഞിന് ജന്മം നൽകിയത് ഉന്തുവണ്ടിയിൽ. പ്രസവവേദന വന്ന സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചെങ്കിലും ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും എത്തിയില്ല. ഇതേ തുടർന്ന് ഉന്തുവണ്ടിയെ ആശ്രയിക്കുകയായിരുന്നു. യാത്രാമധ്യേയാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്.

ആംബുലന്‍സ് വിളിച്ചിട്ടും എത്തിയില്ല : ഒടുവിൽ പ്രസവം ഉന്തുവണ്ടിയിൽ

രാജസ്ഥാനിലെ ഡോൽപൂരിലെ ബാരി ടൗണിലാണ് സംഭവം. തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിക്ക് കൃത്യമായ ചികിത്സ നൽകി. അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്ന് കുടുംബം അറിയിച്ചു.

Last Updated : Jan 12, 2022, 10:29 AM IST

ABOUT THE AUTHOR

...view details