പൂർണിയ:ബിഹാറിലെ പൂർണിയയിൽ നാല് കൈ - കാലുകളുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. എന്നാൽ, മാസം തികയാതെയുള്ള പ്രസവത്തിൽ കുഞ്ഞ് മരിച്ചു. ബൈസി സബ്‌ഡിവിഷനു കീഴിലുള്ള ബൈസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് മൗജാവാരി സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഒരു സൈഗോട്ട് രൂപപ്പെടുമ്പോൾ, ക്രോമസോം പ്രതിരോധശേഷി, പോഷകങ്ങൾ എന്നിവ മൂലം ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ബൈസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്‌ടർ പറഞ്ഞു.
നാല് കൈ - കാലുകളുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
ബിഹാറിലെ പൂർണിയയിലാണ് സംഭവം. എന്നാൽ, പ്രസവത്തോടെ കുഞ്ഞ് മരിച്ചു.
നാല് കൈകളും കാലുകളുമുള്ള കുഞ്ഞ്
കഴിഞ്ഞ ദിവസം ബിഹാറിലെ ഔറംഗബാദിൽ ഒരു പ്ലാസ്റ്റിക് കുഞ്ഞ് പിറന്നിരുന്നു. കൊളോഡിയോൺ ബേബി എന്നാണ് ഇത് അറിയപ്പെടുന്നത്. പ്ലാസ്റ്റിക് ആവരണമാണ് കുഞ്ഞിന് ത്വക്കായി രൂപപ്പെടുന്നത്. ജനിതക തകരാറുകൾ മൂലമാണ് കൊളോഡിയോൺ ബേബികൾ ജനിക്കുന്നതെന്നാണ് ഡോകടർമാരുടെ വിശദീകരണം.
Also read:21 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ വയറ്റിൽ എട്ട് ഭ്രൂണങ്ങൾ; അത്യപൂർവ്വമെന്ന് ഡോക്‌ടർമാർ