ചണ്ഡീഗഢ്: പഞ്ചാബിലെ അമൃത്സറിൽ 25 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് പേർ പിടിയിൽ. ആറ് പുരുഷന്മാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തുവെന്ന് യുവതി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ ചൊവ്വാഴ്‌ച ഫാസിൽക്കയിൽ നിന്നെത്തിയ യുവതി ഗുരുദ്വാരയിൽ എത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം.
25 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് പേർ പിടിയിൽ - പൊലീസ് നടപടി
ആറ് പുരുഷന്മാർ ചേർന്ന് കൂട്ടബലാത്സഗം ചെയ്‌തുവെന്ന് യുവതി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
25 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് പേർ പിടിയിൽ
അപരിചിതൻ യുവതിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഖ്യ പ്രതിയായ യുഗ്രാജ് സിംഗ് ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. ഇതുവരെ രണ്ടുപേരെ പിടികൂടിയെന്നും നാലുപേരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.