ചണ്ഡീഗഢ് : ഹരിയാനയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നാല് സ്‌ത്രീകളെ കൂട്ടബലാത്സംഗം (Woman Were Gangraped) ചെയ്‌തതായി റിപ്പോർട്ട്. ആക്രമണം ചെറുക്കാൻ ശ്രമിച്ച ഒരു യുവതി മരണപ്പെട്ടു. പാനിപ്പത്ത് (Panipat Gang Rape) ജില്ലയിൽ ഇന്നലെ (സെപ്‌റ്റംബര്‍ 21) പുലർച്ചെയാണ് സംഭവം നടന്നത്. കൊള്ളയടിക്കാൻ വന്ന നാല് മോഷ്‌ടാക്കളാണ് സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തതെന്നാണ് വിവരം.
മത്‌ലൗഡ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മീൻ ഫാമിൽ കച്ചവടം നടത്തുകയായിരുന്നവരെ ലക്ഷ്യമാക്കിയാണ് മോഷ്‌ടാക്കൾ എത്തിയത്. തുടർന്ന് കത്തിയും തോക്കും ചൂണ്ടി ഫാമിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കപ്പെട്ട സ്‌ത്രീകളുടെ ഭർത്താക്കന്മാരെ ബന്ദികളാക്കുകയും ചെയ്‌തു. ശേഷം നാല് സ്‌ത്രീകളെയും കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു (Gang Rape While Robbery).
ഇതിനിടെ മോഷ്‌ടാക്കളെ ചെറുക്കാൻ ശ്രമിച്ച ഒരു യുവതി മരണപ്പെട്ടു. പിന്നാലെ ഇവരിൽ നിന്നും മോഷ്‌ടിച്ച ആഭരണങ്ങളും പണവും കൊണ്ട് സംഘം ഓടി രക്ഷപ്പെട്ടതായി ചികിത്സയിലുള്ള യുവതികൾ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. മരണപ്പെട്ട യുവതി ഏറെ നാളായി രോഗബാധിതയായിരുന്നെന്നാണ് വിവരം.
സ്‌ത്രീകൾ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമിക്കപ്പെട്ട സ്‌ത്രീകൾ പാനിപ്പത്ത് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയരായി. എഫ്എസ്എൽ സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണപ്പെട്ട യുവതിയുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനയച്ചു.
നടക്കാനിറങ്ങിയ സ്‌ത്രീയെ കൂട്ടബലാത്സംഗം ചെയ്‌തു : രാജസ്ഥാനിൽ ഒരാഴ്‌ച മുൻപ് റോഡിലൂടെ നടക്കാനിറങ്ങിയ സ്‌ത്രീയെ ജീപ്പിലെത്തിയ മൂന്ന് പേർ വാഹനത്തിലേക്ക് വലിച്ചു കയറ്റി ബലാത്സംഗം ചെയ്‌തിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജീപ്പിലെത്തിയ പ്രതികൾ സ്‌ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ആയിരുന്നു. തുടർന്ന് വിവസ്‌ത്രയായി കിടന്ന സ്‌ത്രീക്ക് ഗ്രാമവാസികൾ സംരക്ഷണം നൽകുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ ഛോട്ടു (42), ഗിർധാരി (30) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
Read More :GangRape In Rajasthan Men Arrested നടക്കാനിറങ്ങിയ സ്‌ത്രീയെ ജീപ്പിൽ വലിച്ചുകയറ്റി കൂട്ടബലാത്സംഗം : 2 പേർ അറസ്‌റ്റിൽ
ഓടുന്ന കാറിൽ വച്ച് കൂട്ട ബലാത്സംഗം : ഓഗസ്റ്റ് 16ന് പുലർച്ചെ കൊൽക്കത്തയിൽ നിന്ന് സമസ്‌തിപൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതിയെ മൂന്നംഗ സംഘം ഓടുന്ന കാറിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്‌തിരുന്നു. റെയില്‍വേ സ്റ്റേഷന്‍റെ പരിസത്ത് എസ്‌യുവി കാറിലുണ്ടായിരുന്നവര്‍ നാട്ടിലേക്ക് മടങ്ങാൻ ലിഫ്റ്റ് വാഗ്‌ദാനം ചെയ്‌ത് യുവതിയേയും പിതാവിനെയും കാറിൽ കയറ്റുകയായിരുന്നു. ഇത് വിശ്വാസത്തിലെടുത്ത യുവതിയും പിതാവും വാഹനത്തില്‍ കയറി.
തുടർന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പെണ്‍കുട്ടിക്കും പിതാവിനും ശീതളപാനീയം നല്‍കി. ഇരുവരുടെയും ബോധം നഷ്‌ടപ്പെട്ട ശേഷം മൂവരും ചേർന്ന് ഓടുന്ന വാഹനത്തിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.