കേരളം

kerala

ETV Bharat / bharat

ഓട്ടോയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; മൂന്ന് പേര്‍ക്കായി തിരച്ചില്‍ - യുപിയില്‍ സ്ത്രീസുരക്ഷയിലെ അപാകതകള്‍

ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു

gang rape in auto up Aligarh  rape cases in up  crime against women in up  യുപിയില്‍ ഓട്ടോയില്‍ ബലാത്സംഘം  യുപിയില്‍ സ്ത്രീസുരക്ഷയിലെ അപാകതകള്‍  യുപി കുറ്റകൃത്യങ്ങള്‍
ഉത്തര്‍പ്രദേശില്‍ ഓട്ടോയില്‍ യുവതിയെ കൂട്ടബലാത്സംഘം ചെയ്‌തു

By

Published : Apr 15, 2022, 5:41 PM IST

അലിഗഡ് : ഉത്തര്‍പ്രദേശിലെ അലിഗഡില്‍ യുവതിയെ ഓട്ടോറിക്ഷയില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഡ്രൈവര്‍ അടക്കം മൂന്ന് പേരാണ് യുവതിയെ ബലാത്സംഗം ചെയ്‌തത്. ഇന്നലെ(14.04.2022) വൈകിട്ടാണ് സംഭവം നടന്നത്.

നോയിഡയില്‍ നിന്നും അലിഗഡ് നഗരത്തിലെത്തിയ യുവതി അവിടെ നിന്നും അവരുടെ വീട് സ്ഥിതിചെയ്യുന്ന ഗ്രാമത്തിലേക്ക് പോകാന്‍ ഓട്ടോ വിളിക്കുകയായിരുന്നു. ഓട്ടോയില്‍ ഡ്രൈവറോടൊപ്പം സഹായിയും ഉണ്ടായിരുന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ മറ്റൊരാളെ കൂടി ഡ്രൈവര്‍ ഓട്ടോയില്‍ കയറ്റി.

ഓട്ടോ നഗരം കഴിഞ്ഞ് വിജനമായ പ്രദേശത്ത് എത്തിയപ്പോള്‍ യുവതിയുടെ കൈവശമുള്ള പണവും ആഭരണങ്ങളുമൊക്കെ പിടിച്ചുപറിക്കുകയും യുവതിയെ മൂന്ന് പേരും കൂടി ബലാത്സംഗം ചെയ്‌ത് റോഡില്‍ തള്ളിവിടുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.

പ്രതികളെ പിടികൂടാനുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് അലിഗഡ് എസ്‌പി ശുഭം പട്ടേല്‍ പറഞ്ഞു. സിസിടിവി ദശ്യങ്ങളുടെ സഹായത്തോടെ ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ABOUT THE AUTHOR

...view details