ലഖ്‌നൗ (ഉത്തര്‍ പ്രദേശ്): ആദ്യം ഭര്‍ത്താവ് അറിയാതെ ഓണ്‍ലൈന്‍ സെക്‌സ് ചാറ്റിലൂടെ പണം സമ്പാദിച്ചു. പിന്നീട് ഭര്‍ത്താവ് കാര്യം അറിഞ്ഞപ്പോള്‍ ഭാര്യയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വേശ്യാവൃത്തി ചെയ്യിപ്പിച്ച് അയാള്‍ പണം സമ്പാദിച്ചു. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ കുടുംബകോടതിയില്‍ യുവതി ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുന്നത് മേല്‍പ്പറഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.
ഭര്‍ത്താവ് സ്വന്തം സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുമെന്ന് യുപിയിലെ ഫൈസാബാദ് ജില്ലയില്‍ നിന്നുള്ള യുവതി വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ വീഡിയോ സെക്‌സ് ചാറ്റ് നടത്തി യുവതി മാസം 80,000 മുതല്‍ 10 ലക്ഷം വരെ സമ്പാദിക്കുമായിരുന്നു. എന്നാല്‍ യുവതി നഗ്‌നതാപ്രദര്‍ശനമൊന്നും സെക്‌സ് ചാറ്റ് ആപ്പില്‍ നടത്തുമായിരുന്നില്ല.
കൂടുതല്‍ നേരം ഒരു കസ്റ്റമര്‍ ആപ്പില്‍ ചെലവഴിക്കുന്നതിനനുസരിച്ച് കൂടുതല്‍ പണം ലഭിക്കും. ഇങ്ങനെ സെക്‌സ് ചാറ്റ് നടത്തുന്നതിനിടെ ഒരു യുവാവിനോട് ഈ യുവതിക്ക് കൂടുതല്‍ അടുപ്പം തോന്നി. യുവാവ് യുവതിയോട് അര്‍ധ നഗ്‌നയാവാന്‍ ആവശ്യപ്പെടുകയും യുവതി ആവശ്യപ്പെട്ടത് പോലെ അര്‍ധ നഗ്‌നയായി വിഡിയോ ചാറ്റ് ചെയ്യുകയും ചെയ്‌തു.