കേരളം

kerala

ETV Bharat / bharat

ഗർഭം അലസിപ്പിക്കാന്‍ ഗുളിക കഴിച്ചു ; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

ബെംഗളൂരു സ്വദേശി പ്രീതി കുഷ്‌വയാണ് ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവം കാരണം മരിച്ചത്

bengaluru  woman died after taking abortion pill  woman dies after taking abortion pills  abortion pill complications  complications after taking an abortion pill  karnataka  abortion pill  ഗർഭം അലസിപ്പിക്കാനായി ഗുളിക കഴിച്ചു  ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ച യുവതി മരിച്ചു  ബെംഗളുരു  കർണാടക  പ്രീതി കുഷ്‌വ
ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ച യുവതി മരിച്ചു

By

Published : Dec 14, 2022, 2:00 PM IST

ബെംഗളൂരു(കർണാടക) : ഗർഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച യുവതി മരിച്ചു. ബെംഗളൂരു സ്വദേശിയായ മുപ്പത്തിമൂന്നുകാരി പ്രീതി കുഷ്‌വയാണ് മരിച്ചത്. അമിത രക്തസ്രാവമാണ് മരണകാരണം.

ഇ കോമേഴ്‌സ് കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ഡിസംബര്‍ പത്തിന് നടത്തിയ പരിശോധനയിലാണ് പ്രീതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പതിനൊന്നുമാസം മാത്രം പ്രായമുള്ള ഒരു കുട്ടി ദമ്പതികൾക്കുണ്ട് . അതിനാൽ അടുത്ത കുട്ടി ഇപ്പോള്‍ വേണ്ടെന്നായിരുന്നു പ്രീതിയുടെ തീരുമാനം.

ഭര്‍ത്താവുമായി അബോര്‍ഷൻ ചെയ്യുന്നതിനെക്കുറിച്ച് യുവതി സംസാരിച്ചിരുന്നു. എന്നാൽ ഭർത്താവ് അബോര്‍ഷൻ ചെയ്യാൻ സമ്മതിച്ചില്ല. ഗർഭച്ഛിദ്ര ഗുളിക വാങ്ങി നൽകാൻ പ്രീതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

എന്നാൽ ഭര്‍ത്താവ് ഗുളിക വാങ്ങി നൽകിയിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്‌ച (12-11-2022) രാത്രി ഭര്‍ത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് പ്രീതി ഗുളിക വാങ്ങി കഴിക്കുകയായിരുന്നു. ഗുളിക കഴിച്ചശേഷം യുവതിക്ക് കഠിനമായ വേദനയും രക്തസ്രാവവും ഉണ്ടായി. വേദന മൂലം പ്രീതി അവശയായെങ്കിലും ആശുപത്രിയില്‍ പോവാന്‍ വിസമ്മതിച്ചു.

പിന്നീട് അബോധാവസ്ഥയില്‍ ആയ പ്രീതിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മറ്റ് ദുരൂഹതയൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്നാണ് പ്രീതിയുടെ മരണമെന്ന് സഹോദരനും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details