ചെന്നൈ: തൗസൻഡ് ലൈറ്റ് ടണലിന് സമീപം പൊളിച്ച് കൊണ്ടിരുന്ന കെട്ടിടം തകര്‍ന്ന് വീണ് കാല്‍നട യാത്രക്കാരി മരിച്ചു. ചെന്നൈയിലെ സ്വകാര്യ ഐടി കമ്പനി ജീവനക്കാരിയായ മധുര സ്വദേശി പ്രിയയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
കെട്ടിടം പൊളിഞ്ഞ് വീണു; ചെന്നൈയില്‍ കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം - news updates
മധുര സ്വദേശിയായ പ്രിയയാണ് മരിച്ചത്. റോഡരികിലൂടെ നടക്കുമ്പോള്‍ കെട്ടിടം ദേഹത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. 20 മിനിറ്റ് യുവതി കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി.
മൗണ്ട് റോഡിന് സമീപമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിഞ്ഞ് വീണു. റോഡരികിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുകയായിരുന്ന പ്രിയ കെട്ടിടവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ പെടുകയായിരുന്നു.
20 മിനിറ്റ് പ്രിയ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഉടന്‍ തന്നെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുമ്പാണ് പ്രിയ ജോലിക്കായി ചെന്നൈയില്‍ എത്തിയത്.