കേരളം

kerala

ETV Bharat / bharat

ചികിത്സയ്‌ക്കായി എത്തിയ യുവതിയെ തട്ടിക്കൊണ്ടു പോയി, ഗുരുതരമായി പരിക്കേറ്റ് ചികിത്സക്കിടെ മരണം; പീഡന പരാതിയില്‍ അന്വേഷണം ആരംഭിച്ചു

വാറങ്കല്‍ ജില്ലയിലെ നെക്കൊണ്ട രാമണ്ണകുണ്ട തണ്ട സ്വദേശിനിയായ 45കാരിയാണ് മരിച്ചത്. ഏപ്രില്‍ 27ന് ചികിത്സക്കായി നഗരത്തിലെത്തിയ യുവതിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പിറ്റേന്ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട യുവതി മരണത്തിന് കീഴടങ്ങി

Kidnapped in auto and after some time admitted to hospital woman died while receiving treatment relatives allege rape  woman died who kidnapped in an auto  women kidnapped in an auto  യുവതിയെ തട്ടിക്കൊണ്ടു പോയി  പീഡന പരാതി  പീഡന പരാതിയില്‍ അന്വേഷണം  വാറങ്കല്‍ ജില്ലയിലെ നെക്കൊണ്ട രാമണ്ണകുണ്ട തണ്ട  ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട യുവതി  ഖമ്മം  ഖമ്മം തെലങ്കാന  വാറങ്കല്‍
woman died who kidnapped in an auto

By

Published : May 3, 2023, 12:48 PM IST

ഖമ്മം (തെലങ്കാന): ചികിത്സയ്‌ക്കായി നഗരത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. പരിക്കേറ്റ യുവതി ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങി. തെലങ്കാന ഖമ്മത്ത് ആണ് സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വാറങ്കല്‍ ജില്ലയിലെ നെക്കൊണ്ടയില്‍ രാമണ്ണകുണ്ട തണ്ടയില്‍ നിന്നുള്ള 45കാരിയാണ് മരിച്ചത്. ഏപ്രില്‍ 27നാണ് ചികിത്സയ്‌ക്കായി യുവതി ബന്ധുവായ സ്‌ത്രീയ്‌ക്കൊപ്പം ഖമ്മത്ത് എത്തിയത്. ആശുപത്രിയിലേക്ക് പോകാനായി ഇരുവരും ഒരു ഓട്ടോറിക്ഷയില്‍ കയറി. ഇതിനിടെ മൂത്രം ഒഴിക്കാനായി ബന്ധുവായ സ്‌ത്രീ ഓട്ടോയില്‍ നിന്ന് ഇറങ്ങി. ഈ സമയത്ത് ഓട്ടോയില്‍ തനിച്ചായിരുന്ന യുവതിയുമായി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു.

ഓട്ടോറിക്ഷക്ക് പിന്നാലെ ബന്ധുവായ സ്‌ത്രീ ഓടിയെങ്കിലും ഓട്ടോ നിര്‍ത്താതെ മുന്നോട്ട് പോയി. ഇവര്‍ ഉടന്‍ ഗ്രാമത്തിലെത്തി യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ യുവതിയെ അന്വേഷിച്ച് ഖമ്മത്ത് എത്തിയെങ്കിലും രാത്രിയായതില്‍ അവര്‍ക്ക് യുവതിയെ കണ്ടെത്താനായില്ല.

Also Read:പെണ്‍കുട്ടികള്‍ക്ക് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂര മര്‍ദനം; പിതാവും ബന്ധുവും അറസ്റ്റില്‍

ഖമ്മം ടൗണ്‍, ഖാനപുരം, ഹവേലി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്യാതെ നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടാന്‍ പറയുകയായിരുന്നു എന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞ ദിവസം ഖമ്മത്തെ മുന്‍ കോര്‍പറേറ്ററുടെ സഹായത്തോടെ കുടുംബം വീണ്ടും ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കുടുംബത്തെ കാണിക്കുകയും അത് യുവതിയുടേതെന്ന് തിരിച്ചറിയുകയും ചെയ്‌തത്.

യുവതിയെ തട്ടിക്കൊണ്ട് പോയതിന് പിറ്റേന്ന്, ഏപ്രില്‍ 28ന് 10.30നാണ് യുവതിയെ ഖമ്മം ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തലയിലും നെഞ്ചിലും ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു യുവതി. നില ഗുരുതരമായതിനാല്‍ ഡോക്‌ടര്‍മാര്‍ ഉടന്‍ ചികിത്സ ആരംഭിച്ചു. യുവതിയെ ആശുപത്രിയില്‍ എത്തിച്ച യുവാവ് ഒപി ടിക്കറ്റ് എടുക്കാനെന്ന വ്യാജേന അവിടെ നിന്നും കടന്നു കളയുകയായിരുന്നു.

Also Read:ആതിരയുടെ ആത്മഹത്യ: അരുണ്‍ കോയമ്പത്തൂരില്‍ ഒളിവില്‍, തെരഞ്ഞ് പൊലീസ്

ചികിത്സയിലിരിക്കെ അന്ന് വൈകിട്ട് 3.20ന് യുവതി മരണത്തിന് കീഴടങ്ങി. ബന്ധുക്കളാരും എത്താതിരുന്നതിനെ തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിച്ചു. മൃതദേഹം അജ്ഞാതമെന്ന് രേഖപ്പെടുത്തി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

വീട്ടുകാരുടെ മൊഴി എടുത്തതിന് പിന്നാലെ ആശുപത്രി, പൊലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗം നടന്നോ എന്ന് സംശയമുണ്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

Also Read:'സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ല' ; ഗാർഹിക പീഡനക്കേസിൽ മുഹമ്മദ് ഷമിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുന്‍ ഭാര്യ

ABOUT THE AUTHOR

...view details