കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശ് രാജ്ഭവന് മുന്നിൽ പ്രസവിച്ച് യുവതി; കുഞ്ഞ് മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ഉപമുഖ്യമന്ത്രി - Woman delivers in front of Raj Bhavan

ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഗർഭിണിയായ യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം

Uttar Pradesh shocker  Woman gives birth in front of Raj Bhavan  Raj Bhavan in Uttar Pradesh  ഉത്തർപ്രദേശിൽ രാജ്ഭവന് മുന്നിൽ പ്രസവിച്ച് യുവതി  രാജ്ഭവന് മുന്നിൽ പ്രസവിച്ച് യുവതി  കുഞ്ഞ് മരിച്ചു  പ്രസവത്തിന് പിന്നാലെ നവജാതശിശു മരണപ്പെട്ടു  Woman delivers in front of Raj Bhavan  Woman delivers in front of Raj Bhavan  newborn died
Woman delivers in front of Raj Bhavan

By

Published : Aug 13, 2023, 9:00 PM IST

Updated : Aug 13, 2023, 10:50 PM IST

ലഖ്‌നൗ:ഉത്തർപ്രദേശ്രാജ്ഭവന് മുന്നിൽ പ്രസവിച്ച് അഞ്ച് മാസം ഗർഭിണിയായ യുവതി. ഇന്നുണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ നവജാതശിശു മരിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഗർഭിണിയായ യുവതിയെ ഓട്ടോറിക്ഷയിൽ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സംഭവം. രാജ്ഭവന്‍റെ 15-ാം നമ്പർ ഗേറ്റിന് മുന്നിലെത്തിയപ്പോൾ യുവതിക്ക് വേദന വർധിക്കുകയും പ്രസവിക്കുകയും ആയിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കുടുംബാംഗങ്ങൾ വഴിയാത്രക്കാരോട് സഹായം അഭ്യർഥിച്ചെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് സ്‌ത്രീ പ്രസവിച്ചു. ഒരു മണിക്കൂറിന് ശേഷം ആംബുലൻസ് സ്ഥലത്തെത്തി അമ്മയേയും നവജാത ശിശുവിനേയും ഝൽകാരി ബായ് ആശുപത്രിയിൽ എത്തിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നവജാതശിശു മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.

അന്വേഷണത്തിന് ഉത്തരവ്: സംഭവത്തിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അന്വേഷണത്തിന് ഉത്തരവിട്ടു. ഭാര്യയ്‌ക്കൊപ്പം ശ്‌മശാനത്തിലെത്തി നവജാതശിശുവിന്‍റെ സംസ്‌കാരത്തിലും ഉപമുഖ്യമന്ത്രി സംബന്ധിച്ചു. നേരത്തെ വിവരമറിഞ്ഞ് ബ്രജേഷ് പഥക് ഭാര്യയ്‌ക്കൊപ്പം ഝൽകാരി ബായ് ആശുപത്രിയിലും എത്തിയിരുന്നു.

ആശുപത്രിയിൽ ഡോക്‌ടർമാരെ കണ്ട അദ്ദേഹം നവജാത ശിശുവിന്‍റെ മൃതദേഹവുമായി യുവതിയുടെ ഭർത്താവിനെ തന്‍റെ കാറിലാണ് ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത്. യുവതിയുടെ ബന്ധുക്കൾക്ക് ഉപമുഖ്യമന്ത്രി സഹായവും വാഗ്‌ദാനം ചെയ്‌തു. സംഭവത്തില്‍ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്രയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബ്രജേഷ് പഥക് പറഞ്ഞു.

ആവർത്തിച്ച് വിളിച്ചിട്ടും ആംബുലൻസ് വന്നില്ലെന്ന് ബന്ധുക്കൾ: മാൾ അവന്യൂ പ്രദേശത്ത് താമസിക്കുന്ന യുവതിയാണ് ഇന്ന് രാജ്ഭവന് മുന്നിൽ പ്രസവിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാനായി നിരവധി തവണ ആംബുലൻസിനെ വിളിച്ചെങ്കിലും വാഹനം എത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിലാണ് ഗർഭിണിയായ യുവതിയെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിനിടെയാണ് രാജ്ഭവന്‍റെ 15-ാം നമ്പർ ഗേറ്റിന് മുന്നിൽ വച്ച് യുവതി പ്രസവിച്ചത്.

സർക്കാരിനെ കടന്നാക്രമിച്ച് അഖിലേഷ് യാദവ്:സംഭവത്തിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ കടന്നാക്രമിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷനും അന്തരിച്ച മുലായം സിങ് യാദവിന്‍റെ മകനുമായ അഖിലേഷ് യാദവ്. ബിജെപിയുടെ രാഷ്‌ട്രീയത്തിന് ബുൾഡോസറാണ് ആവശ്യമെന്നും പൊതുജനങ്ങൾക്ക് ആംബുലൻസല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുമെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. അഖിലേഷ് യാദവ് എക്‌സിലാണ് (ട്വിറ്റർ) ഇക്കാര്യം കുറിച്ചത്.

'ഒന്ന് ഉത്തർപ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗ, രണ്ട് രാജ്ഭവന് മുന്നിൽ... എന്നിട്ടും, ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ, ഗർഭിണിയായ ഒരു സ്‌ത്രീക്ക് റോഡിൽ കുഞ്ഞിന് ജന്മം നൽകേണ്ടിവന്നു'- അദ്ദേഹം എക്‌സിൽ കുറിച്ചു. 'മുഖ്യമന്ത്രി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കില്‍ നമ്മുടെ ബിജെപി രാഷ്‌ട്രീയത്തിന് ബുൾഡോസർ ആവശ്യമാണ്, പൊതുജനങ്ങൾക്ക് ആംബുലൻസല്ല എന്ന് മുഖ്യമന്ത്രി പറയും' - അദ്ദേഹം കൂട്ടിച്ചേർത്തു.

'സംസ്ഥാനത്തെ ആരോഗ്യ സംവിധാനം വെന്‍റിലേറ്ററിൽ':സംഭവത്തില്‍ ബിജെപി സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർത്തി സമാജ്‌വാദി പാർട്ടി നേതാവ് ശിവ്‌പാൽ യാദവും രംഗത്തെത്തി. ബിജെപി സർക്കാരിനെതിരെ പരിഹസിച്ച ശിവ്‌പാൽ യാദവ് സംസ്ഥാനത്തെ ആരോഗ്യ സംവിധാനം വെന്‍റിലേറ്ററിലാണെന്ന് കുറ്റപ്പെടുത്തി.

'ലക്ഷക്കണക്കിന് പരസ്യങ്ങളും അവകാശവാദങ്ങളും ഉണ്ടായിട്ടും സംസ്ഥാനത്തിന്‍റെ ആരോഗ്യ സംവിധാനം വെന്‍റിലേറ്ററിലാണ്. ആംബുലൻസ് ഇല്ലാത്തതിനാൽ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പോകുംവഴി ഗർഭിണിയായ സ്‌ത്രീ രാജ്ഭവന് സമീപമുള്ള റോഡിൽ പ്രസവിക്കാൻ നിർബന്ധിതയായത് ലജ്ജാകരമാണ്. ഇത് സംസ്ഥാനത്തിന്‍റെ ആരോഗ്യ സംവിധാനത്തിനും, മുഴുവൻ സംവിധാനത്തിനും തന്നെ ലജ്ജാകരമാണ്'- ശിവ്പാൽ എക്‌സില്‍ കുറിച്ചു.

Last Updated : Aug 13, 2023, 10:50 PM IST

ABOUT THE AUTHOR

...view details