ജയ്‌പൂർ:വിമാന യാത്രയ്‌ക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി. ബംഗളൂരുവിൽ നിന്ന് ജയ്‌പൂരിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്‌ച രാവിലെ എട്ടുമണിയോടെ ജയ്‌പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബംഗളൂരു-ജയ്‌പൂർ ഫ്ലൈറ്റ് 6ഇ -469 വിമാനത്തിലാണ് കുഞ്ഞ് ജനിച്ചത്.
വിമാന യാത്രയ്‌ക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി - baby delivery
ബുധനാഴ്‌ച രാവിലെ എട്ടുമണിയോടെ ജയ്‌പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബംഗളൂരു-ജയ്‌പൂർ ഫ്ലൈറ്റ് 6ഇ -469 വിമാനത്തിലാണ് കുഞ്ഞ് ജനിച്ചത്.
Woman delivers baby on board Indigo flight from Bangalore to Jaipur
വിമാനത്തിലെ തന്നെ യാത്രക്കാരനായ ഒരു ഡോക്‌ടറാണ് രക്ഷകനായി മാറിയത്. വിമാനം ജയ്‌പൂരിലെത്തിയ ഉടനെ യുവതിയെയും കുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.