ന്യൂഡല്‍ഹി:വനിത താരത്തോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ദേശീയ സൈക്ലിങ് ടീം മുഖ്യ പരിശീലകന് ആര്‍കെ ശര്‍മയ്ക്കെതിരെ അന്വേഷണം. സ്ലോവേനിയയിലെ പരിശീലന ക്യാമ്പിനിടെ ആര്‍കെ ശര്‍മ അനുചിതമായി പെരുമാറിയെന്ന പ്രമുഖ വനിത താരത്തിന്റെ പരാതി അന്വേഷിക്കാന്‍ സായ് (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) അന്വേഷണ കമ്മിറ്റി രൂപീകരിച്ചു.
ജൂണ്‍ 18 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ ട്രാക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ക്യാമ്പില്‍ അംഗമായിരുന്ന താരമാണ് പരാതിക്കാരി. ഇ മെയില്‍ വഴിയാണ് പരാതി ലഭിച്ചതെന്നും, സുരക്ഷ പരിഗണിച്ച് താരത്തിനെ ഉടന്‍ തന്നെ നാട്ടിലെത്തിച്ചതായും സായ് അറിയിച്ചു.