ഇൻഡോർ: മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. ജാവ്ര സ്വദേശിനിയായ യുവതി ബുധനാഴ്‌ചയാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്‍റെ ആരോഗ്യ നില ഗുരുതരമായതിനാൽ കുട്ടിയെ ഇൻഡോറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
മധ്യപ്രദേശിൽ രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി ഡൈസെഫാലിക് പാരപാഗസ് എന്ന വളരെ അപൂർവമായ അവസ്ഥയിലാണ് കുട്ടി. കുട്ടിയുടെ മൂന്നാമത്തെ കൈ രണ്ട് തലകൾക്കിടയിലായി പിന്നിലേക്ക് ചൂണ്ടുന്ന വിധത്തിലാണ്. ഗർഭകാലത്തെ പരിശോധനയിൽ ഇരട്ടക്കുട്ടികളെന്നാണ് ഡോക്‌ടർമാർ അനുമാനിച്ചിരുന്നത്.
ALSO READ:20 വയസുകാരി റിയ ഒറ്റയ്ക്ക് അടിച്ചിട്ടത് ഒന്നല്ല, മൂന്ന് കള്ളന്മാരെ
അതേ സമയം ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് വളരെ അപൂർവമായാണ് എന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഇത്തരത്തിലുള്ള കുട്ടികൾ ഒന്നുകിൽ ഗർഭപാത്രത്തിൽ വെച്ചോ അല്ലെങ്കിൽ ജനിച്ച് 48 മണിക്കൂറിനുള്ളിലോ മരിക്കുന്നു. എന്നാൽ ശസ്‌ത്രക്രിയയിലൂടെ അപൂർവം ചില സാഹചര്യങ്ങളിൽ ഇത്തരം കുട്ടികൾ സാധാരണ ജീവിതം നയിച്ചേക്കാമെന്നും ഡോക്‌ടർമാർ പറയുന്നു.