കേരളം

kerala

ETV Bharat / bharat

വീടിന്‌ പുറത്ത്‌ ഹോളി ആഘോഷിച്ചത് ചോദ്യം ചെയ്‌ത വൃദ്ധയെ അടിച്ചു കൊന്നു - inebriated state

സംഭവത്തിൽ കുടുംബാംഗങ്ങളായ അഞ്ച്‌ പേർക്ക്‌ പരിക്ക്‌.

സ്‌ത്രീയെ അടിച്ചു കൊന്നു  ഹോളി ആഘോഷം  Woman beaten to death  Holi revellers  inebriated state  ഉത്തർപ്രദേശ്‌
വീടിന്‌ പുറത്ത്‌ ഹോളി ആഘോഷിച്ചതിനെ ചോദ്യം ചെയ്‌ത സ്‌ത്രീയെ അടിച്ചു കൊന്നു

By

Published : Mar 29, 2021, 7:52 PM IST

ലക്‌നൗ:വീടിന്‌ പുറത്ത്‌ ഹോളി ആഘോഷിച്ചത് ചോദ്യം ചെയ്‌ത വൃദ്ധയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ മേവാട്ടി ടോലയിലാണ്‌ സംഭവം. വീടിന്‌ പുറത്ത്‌ ഹോളി ആഘോഷിച്ചതിനെ ചോദ്യം ചെയ്‌ത 60 വയസുള്ള വീട്ടമ്മയെയാണ്‌ അക്രമികൾ അടിച്ചു കൊന്നത്‌. കൂടാതെ ഇവരുടെ കുടുംബാഗങ്ങളായ അഞ്ച്‌ പേരെ പരിക്കേൽപ്പിക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച്ച രാവിലെ പത്ത്‌ മണിയോടെയാണ്‌ അക്രമികൾ ഇവരുടെ വീടിനുള്ളിലേക്ക്‌ പ്രവേശിച്ചതും കല്ലും വടിയും ഉപയോഗിച്ച്‌ മർദിച്ച്‌ കൊന്നതും . ഇത്‌ തടയാനെത്തിയ സമയത്താണ്‌ മറ്റ്‌ കുടുംബാംഗങ്ങൾക്ക്‌ പരിക്കേറ്റത്‌. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details