റാഞ്ചി: ജാർഖണ്ഡിൽ ദുർമന്ത്രവാദം ആരോപിച്ച് സ്‌ത്രീയെ കൊലപ്പെടുത്തി. 55കാരിയെയാണ് അയൽവാസികൾ ചേർന്ന് മർദിച്ച് കൊന്നത്. ബുധനാഴ്‌ച വൈകുന്നേരമാണ് സംഭവം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മാങ്കാഡ് ഗ്രാമത്തിലാണ് സ്‌ത്രീയുടെ ഇവരുടെ കണ്ടെത്തിയത്. ദുർമന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ച് ഗ്രാമവാസികൾ പീഡിപ്പിച്ചിരുന്നുവെന്നും ഇവർക്കെതിരെ ഗ്രാമസഭ വിളിച്ചുചേർക്കുക പോലും ഉണ്ടായെന്നും പൊലീസ് പറയുന്നു. എന്നാൽ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.