മകനെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന് ബിജെപിയോടാവശ്യപ്പെട്ട് നൂറുവയസുകാരി - ബന്ദിപ്പോര
പത്ത് വർഷമായി ഹസിയ ബീഗത്തിന്‍റെ മകൻ ജയിലിലാണ്
മകനെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന് ബിജെപിയോടാവശ്യപ്പെട്ട് നൂറുവയസുകാരി
ശ്രീനഗർ: മകനെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നൂറുവയസുകാരി ബിജെപി റാലിയിൽ പങ്കെടുത്തു. ശരിയായി നടക്കാൻ കഴിയാത്ത ഫസിയ ബീഗമാണ് ബന്ദിപ്പോരയിൽ നടന്ന റാലിയിൽ പങ്കെടുത്തത്. പത്ത് വർഷമായി ഹസിയ ബീഗത്തിന്‍റെ മകൻ ജയിലിലാണ്. മകനെ പുറത്തിറക്കുമെന്ന് ബിജെപി സ്ഥാനാർഥി ഉറപ്പുനൽകി. റാലിയിൽ ബിജെപിയുടെ ഷഹ്‌നാവാസ് ഹുസൈൻ ജനങ്ങളെ അഭിസംബോധന ചെയ്യുകയും ഹസിയ ബീഗത്തിന്‍റെ ആവശ്യം ഉയർത്തിക്കാട്ടുകയും ചെയ്‌തു.