ലഖ്‌നൗ:വ്യാജ രേഖ ചമച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച പിതാവിന്‍റെ പെന്‍ഷന്‍ കൈപ്പറ്റിയ മകള്‍ അറസ്റ്റില്‍. അലിഗഞ്ച് നഗര്‍ സ്വദേശിയായ മുഹ്‌സിന പര്‍വീനാണ് (36) അറസ്റ്റിലായത്. 2013ല്‍ മരിച്ച പിതാവ് ലേഖ്‌പാൽ വജാഹത് ഉല്ലാ ഖാന്‍റെ ഭാര്യയാണെന്ന് വ്യാജ രേഖ ചമച്ചാണ് യുവതി പെന്‍ഷന്‍ കൈപ്പറ്റിയിരുന്നത്. ലേഖ്‌പാൽ വജാഹത് ഉല്ലാ ഖാന്‍റെ ഭാര്യയും മുഹ്‌സിനയുടെ മാതാവുമായ സബിയ ബീഗത്തിന്‍റെ പേരിലാണ് വ്യാജ രേഖ ചമച്ചത്. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന്‍റെ പരാതിയെ തുടര്‍ന്ന് മുഹ്‌സിന അറസ്റ്റിലായത്.
മുഹ്‌സിന അറസ്റ്റിലായത് ഇങ്ങനെ:1987 ലാണ് സര്‍ക്കാര്‍ ജീവനക്കാരനായ മുഹ്‌സിനയുടെ പിതാവ് ലേഖ്‌പാൽ വജാഹത് ഉല്ലാ ഖാന്‍ ജോലിയില്‍ നിന്നും വിരമിച്ചത്. 2013 ജനുവരി രണ്ടിന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ സബിയ ബീഗം നേരത്തെ മരിച്ചിരുന്നു. പിതാവ് മരിച്ചതിന് പിന്നാലെ താന്‍ സബിയ ബീഗമാണെന്ന് മുഹ്‌സിന വ്യാജ രേഖ ചമച്ചു. ഇത് ഉപയോഗിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി മുഹ്‌സിന പെന്‍ഷന്‍ കൈപ്പറ്റുകയാണ്.
ഭാര്യക്കെതിരെ ഭര്‍ത്താവിന്‍റെ പരാതി:പിതാവിന്‍റെ മരണ ശേഷം 2017ലാണ് മുഹ്‌സിന അലിഗഞ്ച് സ്വദേശിയായ ഫാറൂഖിനെ വിവാഹം ചെയ്‌തത്. എന്നാല്‍ ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും പിന്നീട് വിവാഹ മോചിതരായി. ഇതിന് പിന്നാലെയാണ് ഫാറൂഖ് ഭാര്യക്കെതിരെ പരാതി നല്‍കിയത്. സ്വന്തം മാതാവിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് പിതാവിന്‍റെ പെന്‍ഷന്‍ മുഹ്‌സിന കൈപ്പറ്റുണ്ടെന്നായിരുന്നു ഫാറൂഖിന്‍റെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ അലിഗഞ്ച് പൊലീസ് മുഹ്‌സിനക്കെതിരെ കേസെടുത്തു. ഐപിസി സെക്ഷന്‍ 420, 467, 468, 471, 409 എന്നിവ പ്രകാരമാണ് മുഹ്‌സിനക്കെതിരെ പൊലീസ് കേസെടുത്തത്.
also read:ടൂർ പാക്കേജിന്‍റെ പേരിൽ പണം തട്ടിപ്പ്; തൃശൂരിൽ യുവതി പിടിയിൽ