മുംബൈയിൽ ബിഎംസി മാർഷലിനെ ആക്രമിച്ച സംഭവം; യുവതി അറസ്‌റ്റിൽ
മാസ്‌ക് ധരിക്കാത്തതിനാൽ 200 രൂപ പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.
മുംബൈയിൽ ബിഎംസി മാർഷലിനെ ആക്രമിച്ച സംഭവം; യുവതി അറസ്‌റ്റിൽ
മുംബൈ: ബിഎംസി മാർഷലിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതി അറസ്‌റ്റിൽ. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ മാർഷൽ വാഹനം തടഞ്ഞു നിർത്തി മാസ്‌ക് ധരിക്കാത്തതിനാൽ 200 രൂപ പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് യുവതി മാർഷലിനെ ആക്രമിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെ കേസ് ഫയൽ ചെയ്‌ത് യുവതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.