കേരളം

kerala

ETV Bharat / bharat

'എച്ച്‌ഐവി ബാധിതനായ ഭര്‍ത്താവ് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു'; വേര്‍പിരിഞ്ഞ് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി - കോടതി

എച്ച്‌ഐവി പോസിറ്റീവായ ഭര്‍ത്താവ് നിരന്തരം ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച് ഒരേ വീട്ടില്‍ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍

Woman approached Court  Woman approached Court to live seperate  HIV positive  HIV positive Husband  HIV positive Husband forced her to sex  എച്ച്‌ഐവി ബാധിതനായ ഭര്‍ത്താവ്  എച്ച്‌ഐവി  ഭര്‍ത്താവ് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു  വേര്‍പിരിഞ്ഞ് ജീവിക്കാന്‍ അനുവദിക്കണം  യുവതി കോടതിയില്‍  കോടതി  യുവതി
എച്ച്‌ഐവി ബാധിതനായ ഭര്‍ത്താവ് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു

By

Published : Mar 15, 2023, 4:06 PM IST

പാനിപത്ത് (ഹരിയാന): എച്ച്ഐവി പോസിറ്റീവായ ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ട് ജീവിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭാര്യ. അടുത്തിടെ നടത്തിയ പരിശോധനയില്‍ ഭര്‍ത്താവിന് എച്ച്ഐവി പോസിറ്റീവാണെന്നും എയ്‌ഡ്‌സ് രോഗിയാണെന്നറിഞ്ഞിട്ടും തന്നെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നും കാണിച്ചാണ് പരസ്‌പരം വേര്‍പിരിഞ്ഞ് ഒരേ വീട്ടില്‍ തന്നെ താമസിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയിലെത്തിയത്. അതേസമയം ഭര്‍ത്താവിനെതിരെ ഇവര്‍ കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക പീഡനത്തിനും പരാതി നല്‍കിയിരുന്നു.

പ്രണയം, വിവാഹം, വേര്‍പിരിയല്‍:ഹരിയാനയിലെ അംബാലയില്‍ പഠിക്കുമ്പോഴാണ് യുവതി മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഇയാളുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും 2009 ല്‍ വിവാഹിതരാവുകയുമായിരുന്നു. വിവാഹ ശേഷം ഒരു ഇയാള്‍ ഒരു ഫിറ്റ്‌നസ് സെന്‍റര്‍ ആരംഭിക്കുകയും യുവതി സമീപത്തെ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്‌തു. 2018 ഓടെ ശരീരത്തിന് കഠിനമായ ക്ഷീണം കണ്ടുതുടങ്ങിയപ്പോള്‍ ഇവര്‍ ഭര്‍ത്താവിനെ പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇദ്ദേഹം എച്ച്‌ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചതോടെ ഇയാള്‍ക്ക് തന്നോട് സംശയം ജനിക്കുകയും നിരന്തരം ശാരീരിക ബന്ധത്തിനായി നിര്‍ബന്ധിക്കുകയുമാണെന്നാണ് യുവതിയുടെ പരാതി. രോഗബാധിതനായ ഇയാള്‍ തന്നിലേക്ക് കൂടി രോഗ വ്യാപനത്തിന് ശ്രമിക്കുകയാണെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു. തുടര്‍ന്ന് ശല്യം സഹിക്കവയ്യാതായതോടെ യുവതി പഞ്ചാത്തധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ ഇവരില്‍ നിന്നും അനുകൂല നടപടി ലഭിക്കാതായതോടെയാണ് യുവതി ഗാര്‍ഹിക പീഡന പരാതിയുമായി കോടതിയെ സമീപിക്കുന്നത്.

എല്ലാം മകന്‍റെ ഭാവി മുന്നില്‍ക്കണ്ട്:പരാതിയുടെ ഭാഗമായി പാനിപത്ത് വനിത സംരക്ഷണ ഓഫിസര്‍ രജനി ഗുപ്‌തയുടെ നേതൃത്വത്തില്‍ ഇരുവരെയും വിളിച്ചുകൂട്ടി കൗണ്‍സിലിങിനും വിധേയരാക്കി. ഇതിന്‍റെ ഭാഗമായി ഭാര്യ ഭര്‍ത്താക്കന്മാര്‍ ഇരുവരും ഒരു വീട്ടില്‍ തന്നെ വേര്‍പിരിഞ്ഞ് തുടരാമെന്നും ഭര്‍ത്താവുമായി ശാരീരിക ബന്ധമുണ്ടാകരുതെന്നും തീരുമാനമായി. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ മാതാവ് ഇവരുടെ 10 വയസ് പ്രായമുള്ള മകനും മരുമകള്‍ക്കും താമസിക്കാന്‍ വീട്ടില്‍ പ്രത്യേകം സൗകര്യമൊരുക്കുകയായിരുന്നു. അതേസമയം താന്‍ ഭര്‍ത്താവിനൊപ്പം തുടര്‍ന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്‍റെ പരിഗണന മകന്‍റെ ഭാവിയില്‍ മാത്രമാണെന്നും യുവതിയും കമ്മിഷന് മുന്നില്‍ വ്യക്തമാക്കി. ഭര്‍ത്താവിനൊപ്പം നിരന്തരം അടിപിടികളിലൂടെ കടന്നുപോകാന്‍ കഴിയാത്തതുകൊണ്ടും എച്ച്‌ഐവി ബാധിതയാകാന്‍ സാധ്യതയേറിയതിനാലുമാണ് താന്‍ കോടതിയെ സമീപിച്ചതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇക്കഴിഞ്ഞ നവംബറില്‍ നോയിഡ ജില്ല ജയിലിലെ 31 തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. 2650 തടവുകാരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 31 പേരില്‍ വൈറസ് ബാധ കണ്ടെത്തിയത്. ജില്ല ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പവന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച തടവുകാര്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും പരിശോധന സംഘം അറിയിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് ജില്ല ജയിലില്‍ 140 തടവുകാര്‍ക്ക് എച്ച്‌ഐവി വൈറസ് ബാധ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു നോയിഡ ജില്ല ജയിലിലും രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details