ന്യൂഡൽഹി:തിക്രി അതിർത്തിയിൽ കർഷ പ്രക്ഷോഭത്തിനിടെ വനിത പ്രവർത്തക പീഡനത്തിനിരയായ കേസിൽ അന്വേഷണം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്കെഎം). സംഭവത്തിന് പിന്നിലുള്ളവരെ പറ്റി വിവരം ലഭിച്ചുണ്ടെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർഷക നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. പീഡനത്തിനിരയായ സ്ത്രീയ്ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയും ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഏപ്രിൽ 30 മരിക്കുകയും ചെയ്തു.
വനിത പ്രവര്‍ത്തകയ്ക്ക് പീഡനം; അന്വേഷണം ശക്തമാക്കി കിസാൻ മോര്‍ച്ച - എസ്കെഎം
പശ്ചിമ ബംഗാളിൽ നിന്നുള്ള വനിതാ ആക്ടിവിസ്റ്റ് കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്കുള്ള യാത്രാമധ്യേ തിക്രി അതിർത്തിയിലെത്തുകയും ഇവിടെ വച്ച് പീഡനത്തിനിരയാവുകയുമായിരുന്നു.
പശ്ചിമ ബംഗാളിൽ നിന്നുള്ള വനിതാ ആക്ടിവിസ്റ്റ് കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്കുള്ള യാത്രാമധ്യേ തിക്രി അതിർത്തിയിലെത്തുകയും ഇവിടെ വച്ച് പീഡനത്തിനിരയാവുകയുമായിരുന്നു. യുവതിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് പേരെ പ്രതികളാക്കി പിതാവ് സമർപ്പിച്ച എഫ്‌ഐആറിൽ പൊലീസ് ആറ് പേരുകൾ കൂടി ചേർത്തു. അതേസമയം ഇതിൽ രണ്ട് പേർ സാക്ഷികളായിരുന്നു. പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും കർഷക നേതാവ് ആവശ്യപ്പെട്ടു. കർഷക നേതാവ് ഗുർനം സിങ് ചാരുനിയ്‌ക്ക് പ്രതികളിലൊരാളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ഇത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
വനിതാ പ്രക്ഷോഭകരുടെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ഒരു സമിതി രൂപീകരിക്കാൻ എസ്‌കെഎം തീരുമാനിച്ചതായി കർഷക നേതാവ് ഹന്നൻ മൊല്ല പറഞ്ഞു. കേസ് അന്വേഷിക്കാൻ ഹരിയാന പൊലീസ് ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ മുതൽ ഡൽഹിയിലെ വിവിധ അതിർത്തിൽ നിരവധി കർഷകരാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്.