സിംഡേഗ(ജാർഖണ്ഡ്): സിംഡേഗക്ക് സമീപമുള്ള കുഡ്‌പാനി ഗ്രാമത്തിൽ മന്ത്രവാദം ആരോപിച്ച് വൃദ്ധയെ തീയിട്ട് കൊല്ലാൻ ശ്രമം. വൃദ്ധയെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി മർദിക്കുകയും വൈക്കോൽ കൂനയിലേക്ക് തള്ളിയിട്ട് ചുട്ടുകൊല്ലാൻ ശ്രമിക്കുകയും ചെയ്‌തു. ശബ്‌ദം കേട്ടെത്തിയ നാട്ടുകാരാണ് വൃദ്ധയെ രക്ഷിച്ചത്.
ഝാരിയോ ദേവി എന്ന വൃദ്ധയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഫ്ലോറൻസ് ഡംഗ്‌ഡംഗ് എന്നയാൾ ഭാര്യയുടെ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാനും ഭക്ഷണം കഴിക്കാനും ഝാരിയോ ദേവിയെ ക്ഷണിച്ചിരുന്നു. ക്ഷണപ്രകാരം ഫ്ലോറൻസിന്‍റെ വീട്ടിലെത്തിയ വൃദ്ധയെ കൊല്ലാൻ ശ്രമികക്കുകയായിരുന്നു.