ന്യൂഡൽഹി:ക്രോസ് വിസ്‌താരം ഉൾപ്പടെയുള്ള സാക്ഷി മൊഴി എത്രയും വേഗം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി. അതേ ദിവസമോ അല്ലെങ്കിൽ അടുത്ത ദിവസമോ സാക്ഷി മൊഴി രേഖപ്പെടുത്തിയിരിക്കണം. ഒരു കൊലപാതകക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുമ്പോഴാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സാക്ഷി മൊഴി എത്രയും വേഗം രേഖപ്പെടുത്തണം: സുപ്രീം കോടതി - ചീഫ് എക്‌സാമിനേഷനും ക്രോസ് വിസ്‌താരവും
സാക്ഷികളുടെ ചീഫ് എക്‌സാമിനേഷനും ക്രോസ് വിസ്‌താരവും അതേ ദിവസമോ അല്ലെങ്കിൽ അടുത്ത ദിവസത്തിനകം രേഖപ്പെടുത്തണമെന്നാണ് നിയമത്തിൽ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
സാക്ഷി മൊഴി എത്രയും വേഗം രേഖപ്പെടുത്തണം: സുപ്രിം കോടതി
കേസിൽ പ്രോസിക്യൂഷൻ സാക്ഷികളിലൊരാളുടെ മൊഴി രേഖപ്പെടുത്താൻ മൂന്ന് മാസമാണ് എടുത്തത്. ഇതേ തുടർന്നാണ് കോടതിയുടെ പരാമർശം. സാക്ഷിമൊഴി രേഖപ്പെടുത്താൻ കാലതാമസം വരുത്താൻ പാടില്ല.
ചീഫ് എക്‌സാമിനേഷനും ക്രോസ് വിസ്‌താരവും അതേ ദിവസമോ അടുത്ത ദിവസവമോ രേഖപ്പെടുത്തണമെന്നാണ് നിയമത്തിൽ അനുശാസിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ജസ്‌റ്റിസുമാരായ അജയ് റസ്‌തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.