കേരളം

kerala

ETV Bharat / bharat

പണമുണ്ടാക്കാനായി ഷാരൂഖ് ഖാന്‍റെ മകനെ ചിലര്‍ കരുവാക്കുന്നു; സാക്ഷിയുടെ വെളിപ്പെടുത്തല്‍

സെപ്തംബർ 27, ഒക്ടോബർ 3 തിയതികളില്‍ കേസിലെ ദൃക്സാക്ഷികളും രാഷ്ട്രീയ നേതാക്കളുമായ സുനിൽ പാട്ടീൽ, മനീഷ് ഭാനുശാലി എന്നിവരുമായി താന്‍ ബന്ധപ്പെട്ടിരുന്നു എന്നും പരാഗെ വെളിപ്പെടുത്തി.

By

Published : Nov 7, 2021, 5:35 PM IST

Witness in drugs on cruise case  Vijay Pagare  Cordelia Cruise ship case  ഷാരൂഖ് ഖാന്‍  ആര്യന്‍ ഖാന്‍  വിജയ് പഗാരെ  സുനിൽ പാട്ടീൽ
പണമുണ്ടാക്കാനായി ഷാരൂഖ് ഖാന്‍റെ മകനെ ചിലര്‍ കരുവാക്കുന്നു; സാക്ഷിയായ വിജയ് പഗാരെ

മുംബൈ:പണമുണ്ടാക്കാനായി ഷാരൂഖ് ഖാന്‍റെ മകനെ ചിലര്‍ കരുവാക്കുന്നതായി ആഡംബര കപ്പല്‍ ലഹരിപാര്‍ട്ടികേസിലെ ദൃക്‌സാക്ഷി വിജയ് പഗാരെ. ആര്യന്‍ഖാന് എതിരായ കേസ് മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പാക്കി എന്നാണ് വെളിപ്പെടുത്തല്‍. സപ്തംബർ 27, ഒക്ടോബർ 3 തിയതികളില്‍ കേസിലെ ദൃക്സാക്ഷികളും രാഷ്ട്രീയ നേതാക്കളുമായ സുനിൽ പാട്ടീൽ, മനീഷ് ഭാനുശാലി എന്നിവരുമായി താന്‍ ബന്ധപ്പെട്ടിരുന്നു എന്നും പരാഗെ വെളിപ്പെടുത്തി.

ഒക്ടോബർ 3 ന് ഭാനുശാലിയോടൊപ്പമാണ് മുംബൈ നാര്‍ക്കോട്ടിക്ക് കട്രോള്‍ ബ്യൂറോ (എൻ.സി.ബി) ഓഫീസില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ എന്‍.സി.ബി ഓഫീസിലെത്തി അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. പിന്നീട് തിരിച്ച് ഓഫീസില്‍ എത്തി.

അപ്പോഴാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തെ എന്‍.സി.ബി പിടികൂടിയതായി അറിയുന്നത്. ഇതോടെ എന്തോ വലിയ ഒരു പദ്ധതി ഇതിന് പിന്നലുണ്ടെന്ന് തനിക്ക് മനസിലായി.

Also Read:മുല്ലപ്പെരിയാര്‍; അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയെന്ന് ഗവര്‍ണര്‍

ഒക്ടോബര്‍ 3 ന് തനിക്ക് തരാനുള്ള പണം ലഭിക്കണമെങ്കില്‍ കൂടെ ചെല്ലണമെന്ന് ഭാനുശാലി തന്നോട് ആവശ്യപ്പെട്ടു. താന്‍ അദ്ദേഹത്തോടൊപ്പം കാറില്‍ സഞ്ചരിച്ചു. ഇതിനിടെയാണ് ഇവരുടെ സംസാരം ഞാന്‍ ശ്രദ്ധിച്ചത്.

25 കോടിക്ക് കരാറിനായി പറഞ്ഞു. എന്നാല്‍ 18 കോടിക്ക് കാര്യം ഉറപ്പിച്ചു. 50 ലക്ഷം മൂന്‍കൂറായി തന്നു എന്നുമായിരുന്നു ഇവര്‍ സംസാരിച്ചത്.

2018-19 കാലത്താണ് താന്‍ സുനില്‍ പട്ടീലിന് പണം കൊടുത്തത്. കഴിഞ്ഞ ആറുമാസമായി ഈ പണം ലഭിക്കാനായി താന്‍ അദ്ദേഹത്തിന്‍റെ പിന്നാലെയാണ്. പണം ലഭിക്കണമെങ്കില്‍ സെപ്തംബര്‍- ഒക്ടബോര്‍ മാസത്തില്‍ തന്നോടൊപ്പം ഉണ്ടാകണമെന്ന് പട്ടീല്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 2 ന് ഇവര്‍ ഗോവയിലേക്ക് പോയിരുന്നു. 3ാം തിയതി അഹമ്മദാബാദില്‍ നിന്നും എത്തിയ സംഘം പണം വേണമെങ്കില്‍ തങ്ങള്‍ക്കൊപ്പം വരാനും അദ്ദേഹം പറഞ്ഞതായി പരാഗെ കൂട്ടിച്ചേര്‍ത്തു. കോര്‍ഡേലിയ കപ്പലില്‍ വച്ച് ആര്യന്‍ഖാന്‍ അടക്കം 20 പേരെയാണ് ലഹരിപ്പാര്‍ട്ടി നടത്തിയതിന് എൻ.സി.ബി അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details