ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ മുഖ്യ പങ്കാളിത്തമില്ലാതെ കേന്ദ്രത്തില്‍ ഭരണ മാറ്റം സാധ്യമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. നെഹ്‌റു കുടുംബമാണ് കോൺഗ്രസിന്‍റെ ശക്തികേന്ദ്രവും വഴികാട്ടിയും. നെഹ്‌റു കുടുംബത്തിന്‍റെ നേതൃത്വമില്ലാതെ രാജ്യത്തുടനീളമുള്ള 99 ശതമാനം പ്രവർത്തകർക്കിടയില്‍ കോൺഗ്രസിന് സ്വീകാര്യത ലഭിക്കില്ലെന്നും എ.കെ ആന്‍റണി അവകാശവാദം ഉന്നയിച്ചു.
'കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രം നെഹ്‌റു കുടുംബം'; പാര്‍ട്ടിയുടെ മുഖ്യപങ്കാളിത്തമില്ലാതെ ഭരണമാറ്റം സാധ്യമല്ലെന്ന് എകെ ആന്‍റണി - എകെ ആന്‍റണി പുതിയ വാര്‍ത്ത
പാര്‍ലമെന്‍ററി രാഷ്‌ട്രീയം അവസാനിപ്പിച്ച എ.കെ ആന്‍റണി ദേശീയ രാഷ്‌ട്രീയത്തില്‍ നിന്ന് ക്രമേണ ഒഴിവാകുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
!['കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രം നെഹ്‌റു കുടുംബം'; പാര്‍ട്ടിയുടെ മുഖ്യപങ്കാളിത്തമില്ലാതെ ഭരണമാറ്റം സാധ്യമല്ലെന്ന് എകെ ആന്‍റണി എകെ ആന്‍റണി നെഹ്‌റു കുടുംബം പ്രശംസ എകെ ആന്‍റണി കോണ്‍ഗ്രസ് തിരിച്ചുവരവ് ak antony on nehru family ak antony on congress role എകെ ആന്‍റണി കേന്ദ്രം ഭരണമാറ്റം എകെ ആന്‍റണി പുതിയ വാര്‍ത്ത ak antony latest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15131468-thumbnail-3x2-k.jpg)
'കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രം നെഹ്‌റു കുടുംബം'; പാര്‍ട്ടിയുടെ മുഖ്യപങ്കാളിത്തമില്ലാതെ ഭരണമാറ്റം സാധ്യമല്ലെന്ന് എകെ ആന്‍റണി
'കോൺഗ്രസിനെ വിലകുറച്ച് കാണരുത്, പാര്‍ട്ടി തിരിച്ചുവരും,' എ.കെ ആന്‍റണി പറഞ്ഞു. കോൺഗ്രസിന്‍റെ പങ്കാളിത്തമില്ലാതെ കേന്ദ്രത്തില്‍ ഭരണമാറ്റം ചിന്തിക്കാനാകില്ലെന്നും എ.കെ ആന്‍റണി വ്യക്തമാക്കി. പാര്‍ലമെന്‍ററി രാഷ്‌ട്രീയം അവസാനിപ്പിച്ച എ.കെ ആന്‍റണി ദേശീയ രാഷ്‌ട്രീയത്തില്‍ നിന്ന് ക്രമേണ ഒഴിവാകുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.