ന്യൂഡൽഹി :കൊവിഡ് തീവ്രവ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ 'വര്‍ക്ക് ഫ്രം ഹോം' പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്‌ച മുതൽ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരും അതാത് ഓഫിസുകളിലെത്തി ഹാജർ രേഖപ്പെടുത്തണം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ 'വര്‍ക്ക് ഫ്രം ഹോം' പിന്‍വലിച്ചു ; 'തിങ്കളാഴ്‌ച മുതല്‍ ഓഫിസിലെത്തണം' - ന്യൂഡൽഹി ഇന്നത്തെ വാര്‍ത്ത
കൊവിഡ് വ്യാപനത്തില്‍ കുറവുരേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ 'വര്‍ക്ക് ഫ്രം ഹോം' പിന്‍വലിച്ചു; 'തിങ്കളാഴ്‌ച മുതല്‍ ഓഫിസിലെത്തണം'
പകർച്ചവ്യാധി സാഹചര്യം ഇന്ന് അവലോകനം ചെയ്യുകയുണ്ടായി. കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്താണ് തീരുമാനം. 2022 ഫെബ്രുവരി ഏഴുമുതൽ ജീവനക്കാര്‍ സ്ഥിരമായി ഓഫിസുകളില്‍ ഹാജരാകണം. ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.