ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 50,209 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 83,64,086 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,331 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആകെ സജീവമായ കേസുകൾ 5,27,962 ആയി. കൊവിഡ് ബാധിച്ച് 704 പേര്‍ കൂടി മരണത്തിന് കീഴടങ്ങിയപ്പോള്‍ ആകെ മരണസംഖ്യ 1,24,315 ആയി ഉയർന്നു.
രാജ്യത്ത് കൊവിഡ് രോഗികള്‍ 83.64 ലക്ഷം കടന്നു; മരണം 1.24 ലക്ഷം - കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ഇത് വരെ 11,42,08,384 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 12,09,425 സാമ്പിളുകളാണ് പരിശോധനക്ക് എത്തിയത്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 83.64 ലക്ഷം; മരണം 1,24,315
രാജ്യത്ത് ഇത് വരെ 11,42,08,384 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 12,09,425 സാമ്പിളുകളാണ് പരിശോധനക്ക് എത്തിയത്. രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 92.09 ശതമാനത്തിലെത്തിയപ്പോൾ മരണനിരക്ക് 1.49 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Last Updated : Nov 5, 2020, 11:36 AM IST