ന്യൂഡല്‍ഹി:കൊവിഡ് പരിശോധന ശക്തമാക്കി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,66,022 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ പരിശോധന നടത്തിയ സാമ്പിളുകളുടെ എണ്ണം 13,06,57,808 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിനം ഒരു ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിക്കൊണ്ട് ഇന്ത്യയില്‍ 10 ദിവസത്തിനുള്ളിൽ ഒരു കോടി പരിശോധനകളാണ് വിജയകരമായി നടത്തിയത്.
കൊവിഡ് പരിശോധനകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ - ഇന്ത്യ
യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ ദിവസേന കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
![കൊവിഡ് പരിശോധനകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ With over 10 lakh tests day India crosses milestone13 crore COVID 19 tests](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9616116-1018-9616116-1605957003486.jpg)
കൊവിഡ് പരിശോധനകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ
യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ ദിവസേന കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വർധനവ് കണക്കിലെടുത്ത് കൊവിഡ് പരിശോധന വേഗത്തിലാക്കാൻ കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.