കേരളം

kerala

By

Published : Jul 25, 2021, 9:51 AM IST

Updated : Jul 25, 2021, 1:36 PM IST

ETV Bharat / bharat

ലോക്‌സഭ ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ലോക്‌സഭയിലുള്ള എല്ലാവര്‍ക്കും ആഴ്‌ചതോറും ആര്‍ടിപിസിആര്‍ എടുക്കേണ്ടി വരും.

weekly RT-PCR test mandatory for Lok Sabha staff  Monsoon session Parliament  Parliament session  ലോക്‌സഭ സ്റ്റാഫുകള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം  ആര്‍ടിപിസിആര്‍ നിര്‍ബന്ധം.  ലോക്‌സഭ  പാര്‍ലമെന്‍റ് മണ്‍സൂണ്‍ സമ്മേളനം
ലോക്‌സഭ സ്റ്റാഫുകള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് ലോക്‌സഭയിലെ എല്ലാ ജീവനക്കാരും ആഴ്‌ചതോറും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മാര്‍ഗനിര്‍ദേശം. പുതിയ സർക്കുലർ അനുസരിച്ച്, ലോക്‌സഭയിലെ ജീവനക്കാരും പാർലമെന്‍റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മറ്റ് അനുബന്ധ ഏജൻസികൾക്കുമാണ് ഇത്തരത്തില്‍ പരിശോധന നടത്തേണ്ടത്. കമ്മിറ്റി റൂമുകളായ ഇ, പി‌എച്ച്‌എ, ഒന്നാം നിലയിലെ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ഇതിനായി രണ്ട് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.

ജൂലൈ 19നാണ് സമ്മേളനം ആരംഭിച്ചത്. ഓഗസ്റ്റ് 13വരെയാണ് സമ്മേളനം നടക്കുക. 17ാമത് ലോക്‌സഭയുടെ ആറാമത് സെഷനാണ് ഇപ്പോള്‍ നടക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ സമ്മേളനമാണിത്. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ് മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ശൈത്യകാല സമ്മേളനവും നടന്നില്ല.

ലോക്‌സഭ ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

Also Read: കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

Last Updated : Jul 25, 2021, 1:36 PM IST

ABOUT THE AUTHOR

...view details