ന്യൂഡൽഹി :രാജ്യ തലസ്ഥാനത്തിന് ആശ്വാസമായി കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 576 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇവിടെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനമായി കുറഞ്ഞു. ഇത് മാർച്ച് 18 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
ഡൽഹി സർക്കാരിന്‍റെ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം 24 മണിക്കൂറിനിടെ 103 മരണവും 1,287 പേര്‍ക്ക് രോഗമുക്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 13,93,673 ആയി. 24,402 പേരാണ് ഇതുവരെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സജീവ കേസുകള്‍ 9,364 ആണ്.