ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 20,021 പുതിയ കൊവിഡ് -19 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1,02,07,871 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 21,131 പേർ കൊവിഡ് മുക്തരായി. 279 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സജീവ കേസുകളുടെ എണ്ണം 2,77,301 ആണ്.
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു - ഇന്ത്യയിലെ കൊവിഡ് ബാധിതർ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 21,131 പേർ കൊവിഡ് മുക്തരായി. 279 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ൃസജീവ കേസുകളുടെ എണ്ണം 2,77,301 ആണ്.
ഇന്ത്യ
മഹാരാഷ്ട്രയിൽ 60,347 സജീവ കേസുകളാണുള്ളത്. കേരളം, ഡൽഹി, എന്നിലിടങ്ങളിൽ യഥാക്രമം 65,344, 6,713 സജീവ കേസുകളാണുള്ളത്. ഡിസംബർ 27 വരെ 16,88,18,054 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 7,15,397 സാമ്പിളുകൾ ഞായറാഴ്ച മാത്രം പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.