കേരളം

kerala

ETV Bharat / bharat

ലോക റെക്കോഡ്; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടി പേർക്ക് വാക്‌സിനേഷൻ - record covid vaccination

സെപ്‌റ്റംബർ 17 രാത്രി 11.58 വരെയുള്ള കണക്ക് പ്രകാരം 2.5 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്‌തു.

വാക്‌സിനേഷനിൽ ലോക റെക്കോഡ്  പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടി പേർക്ക് വാക്‌സിനേഷൻ  സെപ്‌റ്റംബർ 17 വാക്‌സിനേഷൻ  കൊവിഡ് വാക്‌സിനേഷൻ വാർത്ത  റെക്കോഡ് കൊവിഡ് വാക്‌സിനേഷൻ  covid vaccination india  india covid vacciantion record  record covid vaccination  covid vaccination india news'
വാക്‌സിനേഷനിൽ ലോക റെക്കോഡ്; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടി പേർക്ക് വാക്‌സിനേഷൻ

By

Published : Sep 18, 2021, 9:55 AM IST

ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വാക്‌സിൻ വിതരണത്തിൽ ലോക റെക്കോഡ് സൃഷ്‌ടിച്ച് ഇന്ത്യ. സെപ്‌റ്റംബർ 17ന് രാജ്യത്ത് 2.5 കോടി പേരാണ് കൊവിഡ് വാക്സിനേഷന് വിധേയമായത്. സെപ്‌റ്റംബർ 17 രാത്രി 11.58 വരെയുള്ള കണക്ക് പ്രകാരമുള്ള കണക്ക് പ്രകാരം 2.5 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്‌തു. ചരിത്രമാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഓരോ ഇന്ത്യക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കണമെന്നും വാക്‌സിനേഷൻ ഡ്രൈവിനെ മുന്നിൽ നിന്ന് നയിച്ച ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുെവന്നും പ്രധാനമന്ത്രിയിൽ ട്വിറ്ററിൽ കുറിച്ചിരുന്നു.

ജൂണിൽ ചൈന പ്രതിദിനം 2.47 കോടി പേർക്ക് വാക്‌സിൻ വിതരണം ചെയ്‌തിരുന്നു. വാക്‌സിനേഷൻ രണ്ട് കോടി പിന്നിട്ടതിന് പിന്നാലെ ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഓഫീസ് ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചു.

READ MORE:സെപ്‌റ്റംബർ 17ന് ഇൻഡോറിൽ വാക്‌സിനേഷന് വിധേയരായത് 1.25 ലക്ഷം പേർ

ABOUT THE AUTHOR

...view details