ന്യൂഡൽഹി:പശ്ചിമ ബംഗാളില്‍ ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തിയ കേസില്‍ (Witch murder in west bengal) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ അപ്പീൽ തള്ളി സുപ്രീം കോടതി (Supreme Court Verdict). കേസിൽ 15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചുവരികയായിരുന്നു പ്രതികൾ. കേസരി മഹാതോ എന്ന സ്‌ത്രീയെ 1993ലാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
ജസ്റ്റിസുമാരായ അഭയ് എസ് ഓക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 'സാക്ഷികളുടെ മൊഴികളിലും രേഖാമൂലമുള്ള തെളിവുകളിലും മറ്റ് അപാകതകള്‍ ഇല്ലാത്തതിനാല്‍ വിചാരണ കോടതിക്ക് എന്തെങ്കിലും തരത്തിലുള്ള പിഴവുണ്ടായി എന്ന് ഞങ്ങൾ കരുതുന്നില്ല. പ്രതികള്‍ ജീവപര്യന്തം തടവിനുള്ള ശിക്ഷ ചെയ്‌തവരാണ്' - ബെഞ്ച് തങ്ങളുടെ നിരീക്ഷണം രേഖപ്പെടുത്തി.
കൽക്കട്ട ഹൈക്കോടതി (Calcutta High Court) വിധി ശരിവച്ചുകൊണ്ടാണ് ബെഞ്ച് അഭിപ്രായം വ്യക്തമാക്കിയത്. 'കൊലപ്പെടുത്താൻ തങ്ങൾക്ക് പ്രത്യേക ഉദ്ദേശ്യമൊന്നും ഇല്ലായിരുന്നു. ദുര്‍മന്ത്രവാദം തുടരാതിരിക്കാന്‍ സ്‌ത്രീയെ ഒരു പാഠം പഠിപ്പിക്കുക എന്നത് മാത്രമേ ഞങ്ങൾ ആഗ്രഹിച്ചിരുന്നുള്ളു.' - ഈ വാദം പ്രതികള്‍ ഉയര്‍ത്തിയെങ്കിലും കോടതി തള്ളിക്കളയുകയായിരുന്നു.
'കൊലപ്പെടുത്തിയത് മാരകായുധങ്ങൾ കൊണ്ട്':'മാരകായുധങ്ങൾ കൊണ്ടാണ് കൊലപാതകം നടത്തിയത്. പ്രതികള്‍ സ്‌ത്രീയുടെ സമീപത്തെത്തിയത് അവരെ ദുര്‍മന്ത്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടിയല്ല. മരിച്ച സ്‌ത്രീയുടെ തലയിൽ ഏറ്റ മുറിവുകളില്‍ നിന്നും വ്യക്തമാണ് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചുള്ള കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്ന്.' - ബെഞ്ച് നിരീക്ഷിച്ചു.