കേരളം

kerala

ETV Bharat / bharat

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം പുതിയ മന്ദിരത്തില്‍ - ഹർദീപ് പുരി

1921ൽ നിർമിച്ച പാർലമെന്‍റ് മന്ദിരത്തിൽ നിലവിലെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രവർത്തിക്കാൻ ഇടമില്ലെന്നും ഇരു സഭകളിലെയും അംഗങ്ങളുടെ അഭ്യർഥന മാനിച്ചാണ് പുതിയ മന്ദിരം നിർമിക്കുന്നതെന്നും കേന്ദ്രമന്ത്രി

first winter session  new parliament  Hardeep Singh  parliament session  ശൈത്യകാല സമ്മേളനം  പാർലമെന്‍റ് ശൈത്യകാല സമ്മേളനം  കേന്ദ്ര ഭവന- നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി  ഹർദീപ് പുരി  കേന്ദ്രമന്ത്രി
അടുത്ത ശൈത്യകാല സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിൽ നടക്കുമെന്ന് ഹർദീപ് പുരി

By

Published : Jul 2, 2021, 6:53 AM IST

ന്യൂഡൽഹി: അടുത്ത വർഷത്തെ പാർലമെന്‍റ് ശൈത്യകാല സമ്മേളനം പുതിയ പാർലമെന്‍റ് കെട്ടിടത്തിൽ നടത്താൻ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ഭവന- നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി. രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന പാർലമെന്‍റിലെ ശൈത്യകാല സമ്മേളനം പുതിയ പാർലമെന്‍റ് ഭവനത്തിലാകും നടക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ദിരാഗാന്ധി നാഷണൽ സെന്‍റർ ഫോർ ആർട്‌സിന്‍റെ പ്രവർത്തനങ്ങൾക്കായി പുതുതായി നവീകരിച്ച ജൻ‌പാത്ത് ഹോട്ടൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഴയ മന്ദിരം കാലഹരണപ്പെട്ടു

പാർലമെന്‍റ് കെട്ടിടത്തിൽ സ്ഥലപരിമിതികൾ ഉള്ളതുകൊണ്ടാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 1921ൽ പണികഴിച്ച മന്ദിരത്തിൽ അന്നത്തെ ആവശ്യങ്ങളെ പൂർത്തികരിക്കുമായിരുന്നുവെന്നും എന്നാൽ ഇന്ന് കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് സ്ഥലപരിമിധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ അഭ്യർഥന മാനിച്ചാണ് ഈ തീരുമാനമെടുത്തത്. നവീകരിച്ച രാഷ്ട്രപതിയുടെ രാജ്‌പത് കെട്ടിടത്തിലാകും 2022ലെ റിപ്പബ്ലിക് ദിന പരേഡ് നടക്കുക. കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും പൊളിക്കുന്നതിനുമായുള്ള ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർലമെന്‍റ് മന്ദിരം

പുതിയ പാർലമെന്‍റ് കെട്ടിട നിര്‍മാണത്തിന് 971 കോടി രൂപയാണ് കേന്ദ്ര സർക്കാർ ചെലവ് കണക്കാക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ പൈതൃക മ്യൂസിയം, പാർലമെന്‍റ് അംഗങ്ങൾക്കുള്ള ഒരു ലോഞ്ച്, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിങ് ഏരിയകൾ, ധാരാളം പാർക്കിംഗ് സ്ഥലം എന്നിവയ്ക്ക് പുറമെ ഭരണഘട ഹാളും പുതിയ കെട്ടിടത്തിലുണ്ട്.

പുതിയ കെട്ടിടത്തിൽ ലോക്‌സഭ ചേംബറിൽ 888 അംഗങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യവും രാജ്യസഭയിൽ 384 സീറ്റുകളും അംഗങ്ങൾക്ക് ലഭിക്കും. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി 2020 ഡിസംബര്‍ 10നാണ് നിർവഹിച്ചത്.

READ MORE:പുതിയ പാർലമെന്‍റ് കെട്ടിട നിർമാണം നാളെ മുതൽ

ABOUT THE AUTHOR

...view details