അസമില്‍ പുതുക്കിയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രിക - assam election 2021
30 ലക്ഷം അർഹരായ കുടുംബങ്ങൾക്ക് 3000 രൂപ വീതം മാസം ലഭ്യമാക്കുമെന്നും പത്രികയിൽ പറയുന്നു.
![അസമില്‍ പുതുക്കിയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രിക ജെ പി നദ്ദ JP Nadda ബിജെപി പ്രകടന പത്രിക പൗരത്വ രജിസ്റ്റർ ഒരുണോടോയ് പദ്ധതി election 2021 assam election 2021 election manifesto](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11121464-thumbnail-3x2-jp.jpg)
ദിസ്‌പൂർ: അസമില്‍ പുതുക്കിയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും അഹോം നാഗരികത സംരക്ഷിക്കുന്നതിന് യഥാർഥ ഇന്ത്യൻ പൗരന്മാരെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തുമെന്നും ബിജെപി പ്രകടന പത്രിക. അസമിന്‍റെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അതിർത്തി നിർണയ പ്രക്രിയയുടെ വേഗം കൂട്ടുമെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് ജെപി നദ്ദ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നിന്ന് അസം ജനതയെ സംരക്ഷിക്കുന്നതിന് ബ്രഹ്മപുത്ര നദിക്ക് ചുറ്റും തടയണകൾ നിർമിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. 30 ലക്ഷം അർഹരായ കുടുംബങ്ങൾക്ക് 3000 രൂപ വീതം മാസം ലഭ്യമാക്കുമെന്നും പത്രികയിൽ പറയുന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവൽ, മന്ത്രി ഹിമാന്ത ബിസ്വ ശർമ എന്നിവർ പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്തു.