ചെന്നൈ: റെംഡെസിവിർ മരുന്ന് സ്വകാര്യ ആശുപത്രികളിൽ നേരിട്ട് ലഭ്യമാക്കാനുള്ള തമിഴ്നാട് സർക്കാറിന്‍റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് നിരവധിയായ ആളുകള്‍ ചെന്നെെ സ്റ്റേഡിയത്തിന് പുറത്ത് ധര്‍ണ നടത്തി. 'ജീവന്‍ രക്ഷാ' മരുന്നായി ആളുകള്‍ വിശ്വസിക്കുന്ന റെംഡെസിവിറിന് സംസ്ഥാനത്ത് ആവശ്യക്കാരേറെയാണ്.
തുടക്കത്തില്‍ ചെപ്പോക്ക് സ്റ്റേഡിയമുള്‍പ്പെടെ സ്പെഷ്യല്‍ സെന്‍ററുകളിലൂടെ സര്‍ക്കാര്‍ മരുന്ന് വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ മരുന്നു വാങ്ങുന്നതിനായി ദിവസം മുഴുവനും ആയിരക്കണക്കിന് ആളുകളാണ് സാമൂഹിക അകലവും കൊവിഡ് പ്രോട്ടോക്കോളുകളും പാലിക്കാതെ സ്റ്റേഡിയത്തിന് മുന്നിലെത്തിയത്. ഇതൊടെ ഇവിടം മറ്റൊരു സൂപ്പർ സ്പ്രെഡർ തരത്തിലുള്ള പ്രവർത്തനമായി മാറി. ഇക്കാരണത്താലാണ് ആവശ്യത്തിനനുസരിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് മരുന്ന് നേരിട്ട് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.