കേരളം

kerala

ETV Bharat / bharat

എന്‍റെ അവസാന ശ്വാസം വരെ കർഷകർക്കൊപ്പം നിൽക്കും: പ്രിയങ്ക ഗാന്ധി വാദ്ര

കർഷകരെ പരിഗണിക്കാതെയാണ് പുതിയ കാർഷിക നിയമങ്ങൾ പാസാക്കിയതെന്നും പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു.

Priyanka on Modi  Priyanka on Farmers protest  Priyanka on 100 days of farmers protest  Priyanka on farm laws  പ്രിയങ്ക ഗാന്ധി വാദ്ര  കിസാൻ മഹാപഞ്ചായത്ത്  കിസാൻ മഹാപഞ്ചായത്ത് പ്രിയങ്ക ഗാന്ധി വാദ്ര  കാർഷിക നിയമങ്ങൾ
എന്‍റെ അവസാന ശ്വാസം വരെ കർഷകർക്കൊപ്പം നിൽക്കും: പ്രിയങ്ക ഗാന്ധി വാദ്ര

By

Published : Mar 8, 2021, 8:23 AM IST

ലഖ്‌നൗ: കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. 100 ദിവസമായാലും 100 വർഷമായാലും അവസാന ശ്വാസം വരെ കർഷകർക്കായി പോരാടുന്നത് തുടരുമെന്ന് കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി

ഡൽഹി അതിർത്തിയിലേത് പോലെ എല്ലാ ഗ്രാമങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കണമെന്നും അവർ കർഷകരോട് ആവശ്യപ്പെട്ടു. കോൺഗ്രസ് എന്നും കർഷകർക്കൊപ്പമുണ്ടാകുമെന്നും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ തങ്ങൾ ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക അറിയിച്ചു. കർഷകരെ പരിഗണിക്കാതെയാണ് പുതിയ കാർഷിക നിയമങ്ങൾ പാസാക്കിയതെന്നും 100 ദിവസത്തിലധികമായി ഡൽഹിയുടെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരെ കേന്ദ്ര സർക്കാർ ശ്രദ്ധിക്കുന്നില്ലെന്നും അവർ പറഞ്ഞു.

കരിമ്പ് കർഷകരുടെ കുടിശ്ശികയെ കുറിച്ച് സംസാരിച്ച പ്രിയങ്ക സർക്കാരിനെതിരെ ആരോപണങ്ങളുയർത്തുകയും ചെയ്തു. രണ്ട് വിമാനങ്ങൾ വാങ്ങാൻ സർക്കാരിന് പണമുണ്ടെങ്കിലും സർക്കാർ കരിമ്പ് കർഷകരുടെ കുടിശ്ശിക നൽകുന്നില്ലെന്നും കർഷക സമരത്തിനിടെ മരിച്ച കർഷകർക്ക് വേണ്ടി രാഹുൽ ഗാന്ധി പാർലമെന്‍റിൽ രണ്ട് മിനിറ്റ് മൗനം പാലിച്ചപ്പോൾ ഭരണകക്ഷിയിലെ ആരും തന്നെ എഴുന്നേറ്റു നിന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു. ആന്ദോളൻജീവി, പർജീവി എന്നൊക്കെ വിളിക്കുന്നത് കർഷകരെ അപമാനിക്കുന്നത് പോലെയല്ലേയെന്നും അവർ ചോദിച്ചു.

ABOUT THE AUTHOR

...view details