മുംബൈ:ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് ഇന്ത്യയില്‍. മുംബൈയിലെ ഒരു സ്വകാര്യ വിമാനത്താവളത്തിലാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഓസ്‌കര്‍ വേദിയില്‍ തന്‍റെ ഭാര്യയെ കളിയാക്കിയതിന് അവതാരകനായ ക്രിസ് റോക്കിനെ വില്‍ സ്‌മിത്ത് മുഖത്തടിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. അതിനുശേഷം ഒരു പൊതുപരിപാടിയിലും വില്‍ സ്‌മിത്ത് പങ്കെടുത്തിരുന്നില്ല.
ഒരു ഹിന്ദു സന്യാസിയും വില്‍ സ്‌മിത്തിനോടൊപ്പമുണ്ടായിരുന്നു. ഇന്ത്യയില്‍ അദ്ദേഹത്തിന്‍റെ പരിപാടികള്‍ എന്തൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫേസ്‌ബുക്ക് വാച്ച് സീരിസിന്‍റെ ഭാഗമായി 2019ല്‍ അദ്ദേഹം ഹരിദ്വാര്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ 'സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ 2' എന്ന സിനിമയില്‍ ഒരു അതിഥി വേഷവും ആ സന്ദര്‍ശനത്തില്‍ അദ്ദേഹം ചെയ്‌തിരുന്നു.