കേരളം

kerala

ETV Bharat / bharat

ആരോപണം തെളിഞ്ഞാൽ രാജിവയ്ക്കും: രമേശ് ജാർക്കിഹോളി - ആരോപണം തെളിഞ്ഞാൽ രാജിവയ്ക്കും

പീഡനത്തിനിരയായ സ്ത്രീക്ക് കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (കെപിടിസിഎൽ) ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും മുൻകൂട്ടി തീരുമാനിച്ച സ്ഥലത്ത് എത്തിച്ച ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം.

Will resign if proven guilty, Karnataka minister  Karnataka minister caught in sex scandal  Will resign if proven guilty, Karnataka minister  രമേശ് ജാർക്കിഹോളി  ആരോപണം തെളിഞ്ഞാൽ രാജിവയ്ക്കും  Karnataka minister
രമേശ് ജാർക്കിഹോളി

By

Published : Mar 3, 2021, 12:07 PM IST

ബെംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം തെളിഞ്ഞാൽ രാജി വയ്ക്കുമെന്ന് കർണാടക ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളി. കുറ്റം തെളിയിക്കപ്പെട്ടാൽ താൻ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. പീഡനാരോപണവുമായി ബന്ധപ്പെട്ട പ്രചരിച്ച വീഡിയോ വ്യാജമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പീഡനത്തിനിരയായ സ്ത്രീക്ക് കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (കെപിടിസിഎൽ) ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും മുൻകൂട്ടി തീരുമാനിച്ച സ്ഥലത്ത് എത്തിച്ച ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. അതേസമയം, പ്രചരിക്കുന്നത് വ്യാജ വീഡിയോയാണെന്നും പരാതിക്കാരിയായ യുവതിയെ അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details