ബെംഗളൂരു : എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി ലൈംഗിക ആരോപണത്തിൽപ്പെട്ട കർണാടക മുൻ മന്ത്രി രമേഷ് ജാർക്കിഹോളി. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. രാജിവയ്ക്കുമെന്ന അദ്ദേഹത്തിന്‍റെ പ്രസ്‌താവന സംസ്ഥാന രാഷ്‌ട്രീയത്തിൽ പലവിധ അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
മതനേതാക്കൾ, മുതിർന്ന നേതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരോട് കൂടിയാലോചിച്ച ശേഷമാണ് രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പത്ത് ദിവസത്തിനകം രാജി വയ്ക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മുന്‍ പ്രഖ്യാപനം.