ന്യൂഡല്‍ഹി:രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണം തള്ളി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ബി.ജെ.പിക്ക് മൂന്നൂറിലധികം എം.പിമാരുള്ള സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചാലുള്ള ഫലം എന്താവുമെന്ന് അറിയാമെന്നും പവാര്‍ പറഞ്ഞു.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍ - രാഷ്ട്രപതി തെരഞ്ഞെടുപ്പ്
ശരദ് പവാറും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും തമ്മില്‍ മൂന്നുതവണ കൂടിക്കാഴ്ച നടന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പ്രചരണമുണ്ടായത്.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍
മത്സരിക്കാനില്ല. താന്‍ മത്സരിക്കുമെന്നത് തെറ്റായ പ്രചരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ശരദ് പവാറും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
ALSO READ:കര്‍ണാടകത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും
Last Updated : Jul 15, 2021, 6:19 AM IST