മുംബൈ: മറാത്ത സംവരണം ഭരണഘടനാലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിയമം റദ്ദാക്കിയ ഉത്തരവിൽ മഹാരാഷ്‌ട്ര സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിക്കും. കേന്ദ്ര സർക്കാരിനോട് വിഷയത്തിൽ ഔദ്യോഗികമായി ഇടപെടാൻ അഭ്യർഥിക്കുമെന്നും ആവശ്യമെങ്കിൽ പ്രതിനിധി സംഘത്തെ ഇതിനായി അയക്കുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനത്തിനായി മറാത്ത ജനവിഭാഗം കാത്തിരിക്കുകയാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. പ്രധാനമന്ത്രിയും പ്രസിഡന്‍റും വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറാത്ത സംവരണം; കേന്ദ്രസര്‍ക്കാറെ സമീപിക്കാനൊരുങ്ങി മഹാരാഷ്ട്ര - Maratha quota latest news
മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കിയ നടപടിയിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മറാത്താ ജനവിഭാഗം കേന്ദ്രത്തിന്‍റെ തീരുമാനമറിയാൻ കാത്തിരിക്കുകയാണെന്നും ഉദ്ദവ് താക്കറെ
മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി വിധി നിർഭാഗ്യകരമാണെന്നും മറാത്ത സമൂഹത്തിന്‍റെ ആത്മാഭിമാനത്തോടെയുള്ള ജീവിതത്തിനായാണ് ഏകകണ്ഠമായി ഈ നിയമം പാസാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 50 ശതമാനത്തിലധികം സംവരണം നല്‍കേണ്ട അസാധാരണ സാഹചര്യമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം റദ്ദാക്കിയത്. സംവരണം അമ്പത് ശതമാനത്തില്‍ കൂടരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിന്‍റെ വിധി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.
Read more: മറാത്താ സംവരണം; ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി