ബെംഗളൂരു: എച്ച്ഡി കുമാരസ്വാമി ബിജെപിയുടെ സഖ്യമുണ്ടാക്കാൻ തീരുമാനിച്ചാൽ നിരവധി എംഎൽഎമാരും നേതാക്കളും പാർട്ടി വിടുമെന്ന് ജെഡിഎസ് എംഎൽഎ എസ്.ആർ ശ്രീനിവാസ്. മതേതരത്വത്തിന്‍റെ അടിസ്ഥാന അടിത്തറയിലാണ് ജെഡിഎസ് നിർമിച്ചിരിക്കുന്നതെന്നും എച്ച്.ഡി കുമാരസ്വാമി ബിജെപിയുമായി സഖ്യം ചേരാൻ തീരുമാനിച്ചാൽ പലരും പാർട്ടി വിട്ട് സ്വന്തം പാത തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ ജെഡിഎസ് വിടുമെന്ന് എസ്.ആർ ശ്രീനിവാസ് എംഎൽഎ - ബിജെപി
മതേതരത്വത്തിന്‍റെ അടിസ്ഥാന അടിത്തറയിലാണ് ജെഡിഎസ് നിർമിച്ചിരിക്കുന്നതെന്നും എച്ച്.ഡി കുമാരസ്വാമി ബിജെപിയുമായി സഖ്യം ചേരാൻ തീരുമാനിച്ചാൽ പലരും പാർട്ടി വിട്ട് സ്വന്തം പാത തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജെഡിഎസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുമാരസ്വാമിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നതിന് പിന്നാലെയാണ് ശ്രീനിവാസിന്‍റെ പ്രസ്താവന. അതേസമയം, ബിജെപിയുമായി സഖ്യത്തിന് യാതൊരു ഉദ്ദേശവുമില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. എച്ച്ഡി ദേവേഗൗഡയുടെ ഓഫീസ് സ്ഥിരീകരിച്ചതനുസരിച്ച്, ബിജെപിയുമായി ലയിക്കാനോ സഖ്യമുണ്ടാക്കാനോ അദ്ദേഹം അനുമതി നൽകിയിട്ടില്ല.