മുംബൈ:മുംബൈ പൊലീസ് കമ്മിഷണറായി ഹേമന്ത് നാഗ്രലെ ചുമതലേയേറ്റു. പൊലീസ് വകുപ്പിന്‍റെ മോശം പ്രതിച്ഛായ മാറ്റുമെന്നും ക്രമസമാധാനം നിലനിർത്താനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ പൊലീസ് കമ്മിഷണറായി ഹേമന്ത് നാഗ്രലെ ചുമതലയേറ്റു - ഹേമന്ത് നാഗ്രലെ
സിറ്റി പൊലീസ് കമ്മീഷ്‌ണറായിരുന്ന പരം ബിർ സിങ്ങിനെ സംസ്ഥാന ഹോം ഗാർഡിലേക്ക് മാറ്റിയതിനെത്തുടർന്നാണ് ഹേമന്ത് നാഗ്രലെ ചുമതലേയേറ്റത്
മുംബൈ പൊലീസ് കമ്മീഷണറായി ഹേമന്ത് നാഗ്രലെ ചുമതലയേറ്റു
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹേമന്ത് നാഗ്രലെ. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന പരം ബിർ സിങ്ങിനെ സംസ്ഥാന ഹോം ഗാർഡിലേക്ക് മാറ്റിയതിനെത്തുടർന്നാണ് ഹേമന്ത് നാഗ്രലെ ചുമതലേയേറ്റത്. പൊലീസ് വകുപ്പിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ ഉദ്യോഗസ്ഥരിൽ നിന്ന് സഹകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.