മുംബൈ : ചൈനയെ ആശ്രയിക്കുന്നത് വർധിക്കുകയാണെങ്കിൽ, രാജ്യം അവര്‍ക്ക് മുന്‍പില്‍ തലകുനിക്കേണ്ടിവരുമെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹൻ ഭാഗവത്.
75-ാമത് സ്വാതന്ത്ര്യദിനത്തിൽ മുംബൈയിലെ ഒരു വിദ്യാലയത്തില്‍ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
'സ്വദേശി' എന്നാൽ ഇന്ത്യയുടെ നിബന്ധനകൾ അനുസരിച്ച് ബിസിനസ് ചെയ്യുക എന്നതാണ്. രാജ്യത്തെ ജനത ഇന്‍റര്‍നെറ്റും സാങ്കേതികവിദ്യയും ധാരാളം ഉപയോഗിക്കുന്നു. പക്ഷേ, ഇവിടെ യഥാർഥ സാങ്കേതികവിദ്യ ഇല്ല. ഇത് പുറത്തുനിന്നാണ് വരുന്നത്.
ALSO READ:മൂന്ന് വർഷത്തിനിടെ ആദ്യം ; തടസമില്ലാത്ത ഇന്‍റർനെറ്റ് അനുഭവിച്ച് കശ്‌മീർ ജനത
ചൈനയ്‌ക്കെതിരെ ഒരു സമൂഹമെന്ന നിലയിൽ എത്ര ഉറക്കെ വിളിച്ചുപറഞ്ഞാലും അവരുടെ വസ്‌തുക്കൾ ബഹിഷ്‌കരിച്ചാലും രാജ്യത്തെ മൊബൈലിലുള്ളതെല്ലാം എവിടെ നിന്ന് വരുന്നു.? ചൈനയെ ആശ്രയിക്കുന്നത് വർധിക്കുകയാണെങ്കിൽ, ആ രാജ്യത്തിന് മുന്‍പില്‍ വണങ്ങേണ്ടിവരും.
സാമ്പത്തിക സുരക്ഷ പ്രധാനമാണ്. സാങ്കേതികവിദ്യയുടെ പൊരുത്തപ്പെടല്‍ നമ്മുടെ നിബന്ധനകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. 'നമ്മൾ സ്വ-നിർഭരരായിരിക്കണം'.
സ്വദേശി എന്നാൽ മറ്റെല്ലാം അവഗണിക്കുക എന്നല്ല അർത്ഥമാക്കുന്നത്. അന്താരാഷ്ട്ര വ്യാപാരം നിലനിൽക്കും, പക്ഷേ, നമ്മുടെ നിബന്ധനകൾ അനുസരിച്ച്. അതിനായി സ്വയം പര്യാപ്‌തത നേടേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.