കേരളം

kerala

ETV Bharat / bharat

ഡി.എം.കെ സഖ്യത്തിന് വിജയം സമ്മാനിച്ചതിന് നന്ദിയറിയിച്ച് സ്റ്റാലിന്‍ - DMK-led alliance

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Dmk  Aidmk  കൊവിഡ് മഹാമാരി  തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്  mk stalin  DMK-led alliance  Tamil Nadu
ഡി.എം.കെ സഖ്യത്തിന് വിജയം സമ്മാനിച്ചതിന് നന്ദിയറിയിച്ച് സ്റ്റാലിന്‍

By

Published : May 3, 2021, 8:14 AM IST

ചെന്നൈ:തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വത്തിലുള്ള സഖ്യത്തെ വിജയിപ്പിച്ചതിന് നന്ദിയറിയിച്ച് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ക്രമേണ നിറവേറ്റും. വരും ദിവസം സത്യപ്രതിജ്ഞാ ചടങ്ങ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എം‌.എൽ.‌എമാരുടെ യോഗം വിളിച്ച് ചെയർമാനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിക്കാൻ സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കുമെന്നും ഡി.എം.കെ മേധാവി മാധ്യമങ്ങളെ അറിയിച്ചു.

234 അംഗ നിയമസഭയിൽ ഡി.എം.കെ സഖ്യം 160 സീറ്റാണ് നേടിയത്. ഭരണകക്ഷിയായ എ.െഎ.ഡി.എം.കെ മുന്നണി 75 സീറ്റില്‍ വിജയിച്ചു. ഈ മുന്നണിയില്‍ മത്സരിച്ച ബി.ജെ.പി.യ്ക്ക് നാല് സീറ്റുമാത്രമാണ് ലഭിച്ചത്. 20 സീറ്റിലായിരുന്നു ബി.ജെ.പി മത്സരിച്ചിരുന്നത്.

ABOUT THE AUTHOR

...view details