കേരളം

kerala

ETV Bharat / bharat

'കഥ ഇഷ്‌ടമായാൽ, ഭാഷ നോക്കില്ല' ; പഞ്ചാബി സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ആമിര്‍ ഖാന്‍ - കാരി ഓണ്‍ ജട്ട 3 ട്രെയിലര്‍

ധർമേന്ദ്രയുടെയും രാജ് കപൂറിന്‍റെയും പാത പിന്തുടരുമോ, പഞ്ചാബി സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനുള്ള ആമിര്‍ ഖാന്‍റെ മറുപടി...

Will Aamir Khan feature in a Punjabi film  Punjabi film  Aamir Khan  പഞ്ചാബി സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച്  ആമിര്‍ ഖാന്‍  ആമിര്‍ ഖാന്‍റെ മറുപടി  ആമിര്‍ ഖാന്‍ പഞ്ചാബി സംസാരിക്കുമോ  കാരി ഓണ്‍ ജട്ട 3  കാരി ഓണ്‍ ജട്ട 3 ട്രെയിലര്‍  കാരി ഓണ്‍ ജട്ട 3 ട്രെയിലര്‍ ലോഞ്ച്
പഞ്ചാബി സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ആമിര്‍ ഖാന്‍

By

Published : May 31, 2023, 7:10 AM IST

Updated : May 31, 2023, 11:04 AM IST

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ പഞ്ചാബി സംസാരിക്കുമോ, ആ ഭാഷയിലുള്ള സിനിമയില്‍ അഭിനയിക്കുമോ തുടങ്ങി അവിടുന്നുള്ള ആരാധകര്‍ക്ക് നിരവധി ചോദ്യങ്ങളാണ് പ്രിയ താരത്തോട് ഉന്നയിക്കാനുള്ളത്. 'കാരി ഓണ്‍ ജട്ട 3'യുടെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതലാണ് ആരാധക മനസില്‍ സംശയം ഉയര്‍ന്നത്. ഒരു പഞ്ചാബി കോമഡി ചിത്രമാണ് 'കാരി ഓണ്‍ ജട്ട 3'.

സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ, ഒരു പഞ്ചാബി സിനിമയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം ആമിർ ഖാന്‍ പ്രകടിപ്പിച്ചു. ചൊവ്വാഴ്‌ച മുംബൈയില്‍ നടന്ന ട്രെയിലര്‍ ലോഞ്ചില്‍ ആമിര്‍ ഖാനും പങ്കെടുത്തിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെ, മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പഞ്ചാബി സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യം ഉയര്‍ന്നു.

Also Read:ആമിറിനൊപ്പം സല്‍മാന്‍ ഖാന്‍റെ ഈദ് ചിത്രം ; 'അന്ദാസ് അപ്‌ന അപ്‌ന 2'ന്‍റെ സൂചന ?, കമന്‍റുകളുമായി ആരാധകര്‍

പഞ്ചാബി സിനിമകളിൽ അഭിനയിച്ച ബോളിവുഡിലെ മുതിർന്ന താരങ്ങളായ ധർമേന്ദ്ര, രാജ് കപൂര്‍ എന്നിവരുടെ പാത പിന്തുടരുമോ എന്നായിരുന്നു ആമിറിനോടുള്ള ചോദ്യം.'കഥ ഇഷ്‌ടമായാൽ, ഭാഷ നോക്കാതെ ഞാൻ സിനിമ ചെയ്യും. യൂസുഫ് സാഹബ് (ദിലീപ് കുമാര്‍), രാജ് കപൂര്‍ എന്നിവര്‍ക്ക് പഞ്ചാബി അറിയാമായിരുന്നു. അതുകൊണ്ട് അവർ പഞ്ചാബി സംസാരിക്കുന്നത് തികച്ചും സ്വാഭാവികമായിരുന്നു. എന്‍റെ കാര്യത്തിൽ, പഞ്ചാബി എന്‍റെ ആദ്യ ഭാഷയല്ല. പക്ഷേ അവസരം ലഭിച്ചാൽ അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു' - നടന്‍ പറഞ്ഞു.

'കാരി ഓൺ ജാട്ട 3'യുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാനുള്ള കാരണത്തെ കുറിച്ചും ആമിര്‍ ഖാന്‍ പറഞ്ഞു. ജിപ്പി എനിക്ക് ഒരു കുടുംബത്തെ പോലെയാണ്. ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ ജിപ്പി എനിക്കൊരു സന്ദേശം അയച്ചു. ഞാൻ അദ്ദേഹത്തോട് തീയതി ചോദിച്ചു. എനിക്ക് ട്രെയിലർ ഇഷ്‌ടമായി. ഞാൻ വളരെ കുറച്ച് സിനിമകൾ മാത്രമേ കാണാറുള്ളൂ. ഞാൻ കൂടുതൽ പുസ്‌തകങ്ങൾ വായിക്കുന്നു.' -ആമിര്‍ ഖാന്‍ പറഞ്ഞു.

Also Read:പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ വില്ലനായി ആമിര്‍ ഖാന്‍ ?

ജൂണ്‍ 29നാണ് 'കാരി ഓണ്‍ ജട്ട 3'യുടെ റിലീസ്. ഗിപ്പി ഗ്രേവാൾ, സോനം ബജ്‌വ, ഗുർപ്രീത് ഗുഗ്ഗി, ജസ്‌വീന്ദർ ഭല്ല തുടങ്ങി 'കാരി ഓൺ ജാട്ട 3'യിലെ അഭിനേതാക്കളും ഹാസ്യതാരം കപിൽ ശർമയും ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തിരുന്നു. കപില്‍ ശര്‍മയുടെ ആരാധകന്‍ കൂടിയാണ് ആമിര്‍ ഖാന്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ കപില്‍ ശര്‍മയുടെ ആരാധകനായത് എങ്ങനെയെന്നും അദ്ദേഹം പറഞ്ഞു.

Also Read:'എനിക്കെന്‍റെ കുടുംബത്തിനൊപ്പം നില്‍ക്കണം, മകള്‍ക്ക് 23 വയസായി'; താത്കാലികമായി സിനിമയോട്‌ വിട പറഞ്ഞ് ആമിര്‍ ഖാന്‍

എല്ലാ രാത്രിയും ഉറങ്ങാൻ പോകുന്നതിന് മുമ്പ് ആമിര്‍ ഖാന്‍, ടിവിയിൽ കപിൽ ശർമ ഷോ കാണാറുണ്ട്.'ഞാൻ ഈ ദിവസങ്ങളിൽ കുറച്ച് ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. അതിനാൽ, വൈകുന്നേരം കോമഡി കാണുന്നത് ഞാൻ ആസ്വദിക്കുന്നു. ഉറങ്ങാൻ പോകുന്നതിന് മുമ്പ് രസകരമായ എന്തെങ്കിലും ഞാന്‍ കാണുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ കപിൽ ശർമ ഷോ കാണുന്നു. ഞാൻ അദ്ദേഹത്തിന്‍റെ ആരാധകനായി മാറി. തന്‍റെ ഷോയിലൂടെയും ആളുകളെ ചിരിപ്പിക്കുന്നതിന് നന്ദി പറയാൻ ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഞാൻ അദ്ദേഹത്തെ വിളിച്ചു. ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണ്. നന്ദി, കപിൽ.' -ആമിര്‍ ഖാന്‍ പറഞ്ഞു.

Last Updated : May 31, 2023, 11:04 AM IST

ABOUT THE AUTHOR

...view details