കേരളം

kerala

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ചെന്നായ കടിച്ച് കൊന്നു; ഞെട്ടിക്കുന്ന സംഭവം യുപിയില്‍

By

Published : Jan 19, 2023, 10:35 PM IST

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ചക്‌മൂസി ഗ്രാമത്തിലാണ് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന 18 മാസം പ്രായമുള്ള കുഞ്ഞിനെ ചെന്നായ കടിച്ച് കൊന്നത്.

Wild wolf kills baby girl in Sultanpur UP  Wild wolf kills baby girl  Sultanpur  കുഞ്ഞിനെ ചെന്നായ കടിച്ച് കൊന്നു  ലോടന്‍ സെമരി  സുല്‍ത്താന്‍പൂര്‍  ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ചക്‌മൂസി  വനംവകുപ്പ്
കുഞ്ഞിനെ ചെന്നായ കടിച്ച് കൊന്നു

സുല്‍ത്താന്‍പൂര്‍ (ഉത്തര്‍പ്രദേശ്): സ്‌കൂള്‍ മൈതാനത്തെ ടെന്‍റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന 18 മാസം പ്രായമുള്ള കുഞ്ഞിനെ ചെന്നായ കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ചക്‌മൂസി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ലോടന്‍ സെമരി സ്വദേശിയായ സന്ദീപ് കുമാറിന്‍റെ മകള്‍ പ്രീതിയെയാണ് ചെന്നായ കടിച്ച് കൊന്നത്.

ബുധനാഴ്‌ചയാണ് നാടോടികളായ സന്ദീപും കുടുംബവും ചക്‌മൂസി ഗ്രാമത്തിലെത്തിയത്. അത്താഴത്തിന് ശേഷം പ്രൈമറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കെട്ടിയ ടെന്‍റില്‍ ഇവര്‍ ഉറങ്ങി. ഇടക്ക് എഴുന്നേറ്റപ്പോഴാണ് സന്ദീപ് മകളെ കാണാനില്ലെന്ന് മനസിലാക്കിയത്.

കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തി വിവരം പറയുകയും കുട്ടിയ്‌ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്‌തു. വിവരം അറിഞ്ഞ് ഗ്രാമവാസികളും തെരച്ചില്‍ ആരംഭിച്ചു. കുട്ടിയെ ചെന്നായ ഭക്ഷിക്കുന്നതായി ഗ്രാമവാസികളാണ് കണ്ടെത്തിയത്.

ആളുകള്‍ ശബ്‌ദമുണ്ടാക്കിയതിനെ തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ച് ചെന്നായ രക്ഷപ്പെട്ടു. കുട്ടിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി അന്ത്യകര്‍മങ്ങള്‍ നടത്തി. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്ക് അന്ത്യകര്‍മങ്ങള്‍ നടത്തിയതായി ഫോറസ്റ്റ് ഇൻസ്‌പെക്‌ടർ കമലേഷ് ബഹാദൂർ സിങ് പറഞ്ഞു. ഔഷധ സസ്യങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് സന്ദീപ് കുമാറിന്.

ABOUT THE AUTHOR

...view details