ബെംഗളൂരു:തമിഴ്‌നാട്- അനേകൽ അതിർത്തിയോട് ചേർന്ന കർണാടക ഗ്രാമമായ ദെങ്കനികോട്ടയിൽ കാട്ടാനയെ വിരട്ടിയോടിച്ച് കാള. ഗ്രാമത്തിലേക്ക് കടക്കാൻ ശ്രമിച്ച കാട്ടാനയെയാണ് കാള വിരട്ടിയോടിച്ചത്. കാളയുടെ പരാക്രമം കണ്ടാണ് ആന കാട്ടിലേക്ക് തിരികെ പോയത്. വീഡിയോ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കാളയ്ക്ക് എന്ത് കാട്ടാന; നാട്ടിലിറങ്ങിയാല്‍ ഓടിക്കും, ദൃശ്യങ്ങൾ വൈറലാകുന്നു - കർണാടക കാട്ടാന വിഷയം
കാളയുടെ പരാക്രമം കണ്ട് കാട്ടാന തിരികെ കാട്ടിലേക്ക് പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കർണാടകയിൽ കാട്ടാനയെ വിരട്ടിയോടിച്ച് കാള; വീഡിയോ വൈറൽ
Also Read:കൊവിഡ് രണ്ടാം തരംഗം ഇന്ത്യക്കാരുടെ ആത്മവിശ്വാസം കുറച്ചെന്ന് ലിങ്ക്ഡ്ഇൻ പഠനം
അനേകൽ പ്രദേശത്ത് വന്യമൃഗങ്ങൾ ഗ്രാമത്തിലേക്കെത്തുന്നത് തുടർക്കഥയാണ്. എന്നാൽ ഇത്തവണ ആനയെ കാള വിരട്ടിയോടിച്ചത് പുതുമയാണെന്നാണ് നാട്ടുകാർ പറയുന്നത്. സാധാരണ വന്യമൃഗങ്ങളെ കണ്ടാൽ കാളയും പശുവുമടക്കം ഭയന്നോടുന്നതാണ് പതിവെന്നും ഇത്തവണ നേരെ തിരിച്ച് സംഭവിച്ചത് കൗതുകമാണെന്നും നാട്ടുകാർ പറഞ്ഞു.