മൽക്കാൻഗിരി:രണ്ട്കരടികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒഡിഷ മൽക്കൻഗിരിയിലെ ഒരു ഗ്രാമം. കാടുകളില്‍ നിന്നെത്തുന്ന ഇവ വീടുകളില്‍ അതിക്രമിച്ച് കയറുന്നത് പതിവാണ്. എം.വി-7 ഗ്രാമത്തിലെ കുടുംബങ്ങള്‍ സ്വൈര്യപൂര്‍വം ഉറങ്ങിയിട്ട് നാളുകളേറെയായി.
വീട്ടിനുള്ളില്‍ കരടികളുടെ വിളയാട്ടം.. ഒഡിഷയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ| video - ഒഡിഷ ഇന്നത്തെ വാര്‍ത്ത
ഒഡിഷ മൽക്കാൻഗിരിയിലെ എം.വി-7 ഗ്രാമവാസികളാണ് കരടികളുടെ അതിക്രമത്തില്‍ ഭീതിയിലായിരിക്കുന്നത്.
ഹോബി മതില്‍ തകര്‍ക്കല്‍, ഭക്ഷണം 'കട്ടുകഴിക്കല്‍'; കരടികളെക്കൊണ്ട് പൊറുതിമുട്ടി ഒഡിഷയിലെ ഗ്രാമം
ALSO READ:എല്ലാ ഇന്ത്യക്കാരുടേയും ഡിഎൻഎ ഒരുപോലെ : മോഹൻ ഭാഗവത്
അടുക്കളയില്‍ പാകം ചെയ്‌തുവച്ച ഭക്ഷണങ്ങള്‍ അകത്താക്കുകയാണ് കരടികളുടെ പ്രധാന ഹോബി. ഗ്രാമത്തിലെ നിരവധി വീടുകളുടെ മതിലുകൾ ഇവർ തകർത്തിട്ടുണ്ട്. ആളപായം സംഭവിക്കുന്നതിന് മുന്‍പ് വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.